കല കുവൈത്ത് സ്മാർട്ട്ഫോൺ മൈക്രോ ഫിലിം ഫെസ്റ്റിവൽ സംഘാടക സമിതി
text_fieldsകുവൈത്ത് സിറ്റി: കല കുവൈത്ത് ഫിലിം സൊസൈറ്റിയുടെ ആറാമത് സ്മാർട്ട് ഫോൺ മൈക്രോ ഫിലിം ഫെസ്റ്റിവൽ സംഘാടക സമിതി രൂപവത്കരണ യോഗം അബ്ബാസിയയിൽ നടന്നു. പ്രസിഡന്റ് കെ.കെ. ശൈമേഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി. രജീഷ് ഫെസ്റ്റിവൽ വിശദീകരിച്ചു.
ജനറൽ കൺവീനറായി സജീവ് മാന്താനത്തെയും കൺവീനർമാരായി ലിജോ അടുക്കോലി, പ്രവീഷ് എന്നിവരെയും വിവിധ സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു. ജോയന്റ് സെക്രട്ടറി ടി. പ്രജോഷ് സ്വാഗതവും സമിതി ജനറൽ കൺവീനർ സജീവ് മാന്താനം നന്ദിയും പറഞ്ഞു. ജനുവരി 12ന് അബ്ബാസിയ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിലാണ് മൈക്രോ ഫിലിം ഫെസ്റ്റിവൽ. അഞ്ചു മിനിറ്റുവരെ ദൈർഘ്യമുള്ള, ഇന്ത്യൻ ഭാഷകളിൽ തയാറാക്കിയ ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുക.
മലയാളമല്ലാത്തവക്ക് ഇംഗ്ലീഷ് സബ്ടൈറ്റില് നിര്ബന്ധമാണ്. പങ്കെടുക്കാൻ താൽപര്യമുള്ളവർ നവംബർ 15നുമുമ്പ് www.kalakuwait.com വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഫിലിം ജനുവരി ഒന്നിന് മുമ്പ് കൈമാറണം. പൂർണമായും കുവൈത്തിൽ ചിത്രീകരിച്ച ചിത്രങ്ങളാണ് ഫെസ്റ്റിവലിൽ മത്സരത്തിനു പരിഗണിക്കുന്നത്. വിവരങ്ങൾക്ക് - 9734 1639, അബ്ബാസിയ - 551 90020, സാൽമിയ - 6651 7915, അബുഹലീഫ - 6616 5923, ഫഹാഹീൽ - 6558 9453.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.