കല കുവൈത്ത് സാൽമിയ- എ യൂനിറ്റ് പഠനകളരി
text_fieldsകല കുവൈത്ത് സാൽമിയ- എ യൂനിറ്റ് പഠന കളരിയിൽ കല കുവൈത്ത് ജോയന്റ് സെക്രട്ടറി പ്രസീത് കരുണാകരൻ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കേരള ആർട്സ് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് സാൽമിയ -എ യൂനിറ്റ് ശാസ്ത്ര ബോധം വളർത്തുകയും നൂതന ടെക്നോളജിയെ പരിചയപ്പെടുത്തുകയും ചെയ്യുന്നതിന് പഠന കളരി സംഘടിപ്പിച്ചു. സാൽമിയ ഫ്രണ്ട്സ് ഹാളിൽ നടന്ന പരിപാടിയിൽ യൂനിറ്റ് കൺവീനർ അജിത് പട്ടമന അധ്യക്ഷത വഹിച്ചു. കല കുവൈത്ത് ജോ.സെക്രട്ടറി പ്രസീദ് കരുണാകരൻ ഉദ്ഘാടനം ചെയ്തു.
സീനിയർ എൻജിനീയർ എം.വള്ളിയപ്പൻ പഠന ക്ലാസിന് നേതൃത്വം നൽകി. സാൽമിയ മേഖല സെക്രട്ടറി അൻസാരി കടയ്ക്കൽ, കായിക വിഭാഗം സെക്രട്ടറി ശരത് ചന്ദ്രൻ, മേഖല എക്സിക്യൂട്ടിവ് അംഗം നൗഷാദ് എന്നിവർ ആശംസകളർപ്പിച്ചു. യൂനിറ്റ് എക്സിക്യൂട്ടിവ് അംഗം സ്വപ്ന എലിസബത്ത് സ്വാഗതവും ജോ.കൺവീനർ ബിജു സത്യപാലൻ നന്ദിയും പറഞ്ഞു.
യൂനിറ്റിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. കുട്ടികൾക്കുള്ള സമ്മാനവിതരണം മേഖല കമ്മിറ്റി അംഗങ്ങൾ നിർവഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.