കല കുവൈത്ത് ട്രസ്റ്റ് പുരസ്കാരം ശരത് ചന്ദ്രന്
text_fieldsശരത് ചന്ദ്രൻ
കുവൈത്ത് സിറ്റി: കല (കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ) കുവൈത്തിന്റെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കല ട്രസ്റ്റ് പുരസ്കാരത്തിന് കൈരളി ന്യൂസ് എക്സിക്യൂട്ടിവ് എഡിറ്റർ ശരത് ചന്ദ്രൻ അർഹനായി. മാധ്യമ രംഗത്തെ ഇടപെടലും സമഗ്ര സംഭാവനയും പരിഗണിച്ചാണ് പുരസ്കാരമെന്ന് കല ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
കേരളത്തിലെ കല, സാംസ്കാരിക, സാഹിത്യ മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്നതിന് 2000 മുതൽ ഏർപ്പെടുത്തിയിട്ടുള്ളതാണ് കുവൈത്ത് കല ട്രസ്റ്റ് പുരസ്കാരം. പുരസ്കാര വിതരണവും കല ട്രസ്റ്റ് വിദ്യാഭ്യാസ എൻഡോവ്മെന്റ് വിതരണവും ജൂലൈ 28ന് പാലക്കാട് നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.