കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsകുവൈത്ത് സിറ്റി: സി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറിയും മുതിർന്ന ഇടതുപക്ഷ നേതാവുമായ കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ, ജനറൽ സെക്രട്ടറി ശറഫുദ്ധീൻ കണ്ണേത്ത്, ട്രഷറർ ഹാരിസ് വള്ളിയോത്ത് എന്നിവർ അനുശോചിച്ചു. ഇടതുപക്ഷത്തെ തിരുത്തലിന്റെ നേതാവായിരുന്നു കാനം എന്ന് അവർ അനുസ്മരിച്ചു.
കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ ഐ.സി.സി കുവൈത്ത് കമ്മിറ്റി അനുശോചിച്ചു. കരുത്തനായ സംഘാടകനും ട്രേഡ് യൂനിയൻ നേതാവും എന്നതിനൊപ്പം നിലപാടുകളിൽ ഉറച്ചുനിന്ന കമ്യൂണിസ്റ്റുകാരൻ കൂടിയായിരുന്നു കാനം രാജേന്ദ്രനെന്ന് ഐ.സി.സി അനുസ്മരിച്ചു.വിയോഗം ഇടതു ജനാധിപത്യ മുന്നണിക്കും രാഷ്ട്രീയ കേരളത്തിനും തീരാനഷ്ട്ടമാണെന്നും സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.