കാനം രാജേന്ദ്രൻ അടിസ്ഥാന വർഗത്തെ നെഞ്ചോടുചേർത്ത നേതാവ്-അനുശോചന യോഗം
text_fieldsകുവൈത്ത് സിറ്റി: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വേർപാടിൽ കേരള അസോസിയേഷൻ കുവൈത്ത് അനുശോചനയോഗം സംഘടിപ്പിച്ചു. ഇടതുപക്ഷ നിലപാടിൽ ചാഞ്ചല്യം ഇല്ലാതെ അടിസ്ഥാന വർഗത്തെ നെഞ്ചോടു ചേർത്തുപിടിച്ച മാതൃകാ കമ്യൂണിസ്റ്റായിരുന്നു കാനം രാജേന്ദ്രൻ എന്ന് യോഗം അനുസ്മരിച്ചു.
അസോസിയേഷൻ പ്രസിഡന്റ് ബേബി ഔസെഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മണിക്കുട്ടൻ എടക്കാട്ട് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റും ലോക കേരള സഭാ അംഗവുമായ ഉണ്ണിമായ ഉണ്ണികൃഷ്ണൻ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. ജനറൽ കോഓഡിനേറ്റർ പ്രവീൺ നന്തിലത്ത് അനുശോചനം രേഖപെടുത്തി.
ഷൈമേഷ് (കല), സത്താർ കുന്നിൽ (ഐ.എൻ.എൽ), സുബിൻ അറക്കൽ (കേരള കോൺഗ്രസ്), ബിജു സ്റ്റീഫൻ (ഒ.എൻ.സി.പി), കൃഷ്ണൻ കടലുണ്ടി (ഒ.ഐ.സി.സി ), പി.ടി.ശെരീഫ് (കെ.ഐ.ജി), ലൈക് മുഹമ്മദ് (വെൽഫയർ പാർട്ടി), കെ.പി.സുരേഷ് (ഐ.ബി.പി.സി), ഓമനക്കുട്ടൻ (ഫോക് ), ജ്യോതിദാസ് (സാന്ത്വനം), അനിൽ കേളോത്ത് (കേരള പ്രസ് ക്ലബ് ), ഷാഹിദ് ലബ്ബ (ഫോകസ്), ബിവിൻ തോമസ്, ഉത്തമൻ വളത്തുകാട്, അനിൽ.പി.അലക്സ്, ജെ.സജി, സന്തോഷ്, അനിൽകുമാർ, ബാലകൃഷ്ണൻ, അജിത്,ഷൈജിത്, ലിസ്സി വിത്സൻ, മുബാറക് കാമ്പ്രത്ത് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
അനിൽ കെ.ജി നന്ദി പറഞ്ഞു.ബൈജു തോമസ്, ഷംനാദ് എസ് തോട്ടത്തിൽ, ശ്രീഹരി, ശ്രീലാൽ മുരളി, ഷാജി രഘുവരൻ, വിനോദ് വലൂപറമ്പിൽ, മഞ്ജു മോഹനൻ, അച്യുത്.വി. സത്യൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.