കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ: റോയ് ആൻഡ്രൂസ് പ്രസിഡന്റ്, ദീപു അറക്കൽ ജനറൽ സെക്രട്ടറി
text_fieldsകുവൈത്ത് സിറ്റി: കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ കുവൈത്തിന്റെ (കെ.ഇ.എ) പുതിയ പ്രസിഡന്റായിറോയ് ആൻഡ്രൂസും ജനറൽ സെക്രട്ടറിയായി ദീപു അറക്കലും വാർഷിക ജനറൽ ബോഡി യോഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. ഹരീന്ദ്രൻ ട്രഷററും സോണിയ ജോജോ വനിത ചെയർപേഴ്സനുമാണ്. മറ്റു ഭാരവാഹികൾ: സന്തോഷ്കുമാർ -വൈസ് പ്രസിഡന്റ്, പ്രേമൻ ഇല്ലത്ത് -രക്ഷാധികാരി, പ്രദീപ്, ഡൊമിനിക്, ജയകുമാരി - അഡ്വസൈറി ബോർഡ് അംഗങ്ങൾ, അനൂപ് - ജോയന്റ് സെക്രട്ടറി, പ്രകാശൻ - മെംബർഷിപ് കോഓഡിനേറ്റർ. 27 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു. കാലിക്കറ്റ് ലൈവ് എക്സ്പ്രസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗം ഷറഫുദ്ദീൻ കണ്ണോത്ത് (കെ.എം.സി.സി) ഉദ്ഘാടനം ചെയ്തു.
നിലവിലെ പ്രസിഡന്റ് ഷറിൻ മാത്യു അധ്യക്ഷത വഹിച്ചു. വർധിക്കുന്ന വിമാന ടിക്കറ്റ് നിരക്കിന്റെ പ്രഹരം പ്രവാസികളിൽ ഉണ്ടാക്കുന്ന പ്രയാസം പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും ഇന്ത്യൻ സ്ഥാനപതി സിബി ജോർജിനെ കുവൈത്ത് എംബസിയിൽ തന്നെ നിലനിർത്തണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. വിഷയങ്ങൾ ഉന്നയിച്ച് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് നിവേദനം അയക്കാനും യോഗം തീരുമാനിച്ചു. സന്തോഷ് കുമാർ പ്രവർത്തന റിപ്പോർട്ടും ഹരീന്ദ്രൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. പ്രദീപ് വേങ്ങാട് സ്വാഗതവും ഹരീന്ദ്രൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.