Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകരിങ്കുന്നം...

കരിങ്കുന്നം അസോസിയേഷനും കലികയും ബി.​ഡി.കെയും രക്​തദാന ക്യാമ്പ്​ സംഘടിപ്പിച്ചു

text_fields
bookmark_border
കരിങ്കുന്നം അസോസിയേഷനും കലികയും ബി.​ഡി.കെയും രക്​തദാന ക്യാമ്പ്​ സംഘടിപ്പിച്ചു
cancel
camera_alt

കരിങ്കുന്നം അസോസിയേഷനും കലികയും ബി.​ഡി.കെയും ചേർന്ന്​ സംഘടിപ്പിച്ച രക്​തദാന ക്യാമ്പ്​

കുവൈത്ത്​ സിറ്റി: കേരളപ്പിറവിയോടനുബന്ധിച്ച് കുവൈത്ത്​ കരിങ്കുന്നം അസോസിയേഷൻ, കലിക ശാസ്ത്രസാഹിത്യ കൂട്ടായ്മ, ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത്​ ചാപ്റ്റർ എന്നിവ സംയുക്തമായി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.വെള്ളിയാഴ്‌ച ഉച്ചക്ക് ഒന്നുമുതൽ വൈകീട്ട്​ ആറുവരെ അദാൻ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ 144 പേർ രക്തം ദാനം ചെയ്തു. അന്തരിച്ച കുവൈത്ത് അമീർ, ശൈഖ് സബാഹ് അൽ അഹ്​മദ് അൽ ജാബിർ അസ്സബാഹി​െൻറ സ്മരണാർഥം കൂടിയായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

കുവൈത്ത്​ കരിങ്കുന്നം അസോസിയേഷൻ രക്ഷാധികാരി ജോഷി മാരിപ്പുറം ഉദ്​ഘാടനം നിർവഹിച്ചു. ബി.ഡി.കെ രക്ഷാധികാരി മനോജ് മാവേലിക്കര കേരളപ്പിറവി സന്ദേശം നൽകി. കലിക ബഷീർ, ദീപ്തേഷ്, രാജൻ തോട്ടത്തിൽ, ജയ്സൺ വിച്ചാട്ട് എന്നിവർ സംസാരിച്ചു. കരിങ്കുന്നം അസോസിയേഷൻ പ്രസിഡൻറ്​ ജയേഷ് തോട്ടനാനിയിൽ അധ്യക്ഷത വഹിച്ചു. രഘുബാൽ ബി.ഡി.കെ സ്വാഗതവും നിമിഷ് കാവാലം നന്ദിയും പറഞ്ഞു.

നളിനാക്ഷൻ, ദീപുചന്ദ്രൻ, ജെയ്സൺ മേലേടം, രമ്യ ജെയ്സൺ, റെജി, ദീപു, ജെനി, ജെയ്‌സ്, ലിസ്​റ്റിൻ, റിനു, റിൻറു, സോഫി രാജൻ, വേണുഗോപാൽ, ആ.ജെ രാജേഷ്, തോമസ് ജോൺ അടൂർ, മുനീർ, രജീഷ് ലാൽ, രഞ്ജിത്, സതീഷ്, പ്രവീൺ, മൻസൂർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

വിവിധ സംഘടനകളുമായി സഹകരിച്ച്​ ഓരോ വിശേഷദിനങ്ങളിലും രക്തദാന ക്യാമ്പ്​ നടത്തുകയാണ്​ ബി.​ഡി.കെയുടെ ലക്ഷ്യം. സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാനക്യാമ്പുകൾ, ബോധവത്​കരണ ക്ലാസുകൾ തുടങ്ങിയവയിൽ പങ്കാളികളാകാൻ താൽപര്യമുള്ളവരും അടിയന്തര ഘട്ടത്തിൽ രക്തദാതാക്കളുടെ സൗജന്യസേവനം ആവശ്യമുള്ളവരും ബി.ഡി.കെ കുവൈത്തി​െൻറ 69997588, 51510076 എന്നീ ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blood donation camp
Next Story