കെ.ബി.ടി ജനറൽ ബോഡിയും ക്രിസ്മസ് ആഘോഷവും
text_fieldsകുവൈത്ത് സിറ്റി: കേരള ബ്രദേഴ്സ് ടാക്സി വെൽഫെയർ അസോസിയേഷൻ (കെ.ബി.ടി) ജനറൽ ബോഡിയും ക്രിസ്മസ് ആഘോഷവും മംഗഫ് ഡിലൈറ്റ്സ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് യു.സി. സലിം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അരുൺ രാമചന്ദ്രൻ വരവുചെലവ് കണക്ക് അവതരിപ്പിച്ചു. മരച്ചുപോയ അംഗങ്ങളുടെ കുടുംബങ്ങൾക്കും രോഗബാധിതരായി നാട്ടിൽപോയ അംഗങ്ങൾക്കും മാസം നൽകിവരുന്ന ‘കെ.ബി.ടി കരുതൽ’ തുകയായ 5000 രൂപ തുടർന്നും നൽകുന്നതുസംബന്ധിച്ച് സെക്രട്ടറി അരുൺ രാമചന്ദ്രൻ സംസാരിച്ചു. 2022-2023 ഭരണസമിതിയുടെ ഭരണനേട്ടമായി ‘കെ.ബി.ടി കരുതൽ’ വിലയിരുത്തി. വൈസ് പ്രസിഡന്റ് ഇക്ബാൽ, ജോ. ട്രഷറർ ദിലീപ് കുമാർ, മീഡിയ കൺവീനർ അരുൺ എന്നിവർ ആശംസ അറിയിച്ചു. ട്രഷറർ വിജു പൗലോസ് നന്ദി പറഞ്ഞു. ഇക്ബാൽ വട്ടപ്പാറ (പ്രസി.), റെനി വർഗീസ്, സനിൽ (വൈസ്.പ്രസി.), തോമസ് അങ്കമാലി (ജന. സെക്ര.), സിദ്ദീഖ് കൊല്ലം, ദിലീപ്കുമാർ (ജോ. സെക്ര.),
ലതീഷ് (ട്രഷ.), റാഫി താനൂർ (ജോ. ട്രഷ.), ഷെമീർ, ഗണേഷ് (മീഡിയ കൺ.), ഹിജാസ് (ചാരിറ്റി കൺ.), ഇർഷാദ് (സ്പോർട്സ്) എന്നിവരെ തെരഞ്ഞെടുത്തു. എക്സിക്യൂട്ടിവ് അംഗങ്ങൾ: ഫിറോഷ്, മധു, ക്രിസ്റ്റഫർ, ഷംസു, സുനിൽ, ബെൻസൻ, റഹീം, ജയ് കുര്യൻ, ബിജു ഭാസ്കർ, നജീബ്, ഷൈജൻ, ശ്രീജിത്ത്, അർഷാദ്, ജോബി, മുരളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.