Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഡി.​എ ‌ഓ​ണം-​ഈ​ദ് ...

കെ.​ഡി.​എ ‌ഓ​ണം-​ഈ​ദ് ആ​ഘോ​ഷം ഒ​ക്ടോ​ബ​റി​ൽ

text_fields
bookmark_border
കെ.​ഡി.​എ ‌ഓ​ണം-​ഈ​ദ്    ആ​ഘോ​ഷം ഒ​ക്ടോ​ബ​റി​ൽ
cancel
camera_alt

കെ.​ഡി.​എ ‌ഓ​ണം-​ഈ​ദ് ആ​ഘോ​ഷ​ത്തി​ന്റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്‌‌ ഓ​ണം-​ഈ​ദ് ആ​ഘോ​ഷം ഒ​ക്ടോ​ബ​ർ 13ന് ​ന​ട​ക്കും. രാ​വി​ലെ 9.30 മു​ത​ൽ ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ളി​ലാ​ണ് ആ​ഘോ​ഷം. പ​രി​പാ​ടി​യു​ടെ പോ​സ്റ്റ​ർ ജ​ന​റ​ല്‍ ക​ൺ​വീ​ന​ർ ടി.​കെ. അ​ബ്ദു​ൽ ന​ജീ​ബ് സ്പോ​ൺ​സ​ർ അ​ൽ മു​ല്ല എ​ക്സ്ചേ​ഞ്ച് പ്ര​തി​നി​ധി മാ​ത്യു ജോ​സ​ഫി​നു ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് പി.​വി. ന​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ര​ക്ഷാ​ധി​കാ​രി ഹ​മീ​ദ് കേ​ളോ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ക്ഷാ​ധി​കാ​രി രാ​ഗേ​ഷ് പ​റ​മ്പ​ത്ത്, മ​ഹി​ളാ​വേ​ദി പ്ര​സി​ഡ​ന്റ് ഹ​സീ​ന അ​ഷ്‌​റ​ഫ്, സെ​ക്ര​ട്ട​റി ടി.​എ​സ്. രേ​ഖ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​വേ​ദ് ബി​ൻ ഹ​മീ​ദ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സ​ന്തോ​ഷ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ, കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സെ​പ്റ്റം​ബ​ർ 25ന് ​മു​മ്പ് 51109004/97462488/97487608 എ​ന്നീ ന​മ്പ​റു​ക​ളി​ലോ ഏ​രി​യ പ്ര​സി​ഡ​ന്റു​മാ​യോ അ​സോ​സി​യേ​ഷ​ൻ ഇ-​മെ​യി​ലി​ലോ ബ​ന്ധ​പ്പെ​ട​ണം.

ആ​ഘോ​ഷ ന​ട​ത്തി​പ്പി​ന് 71 അം​ഗ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു. ടി.​കെ. അ​ബ്ദു​ൽ ന​ജീ​ബ് (ജ​ന. ക​ൺ.), ടി.​എ​സ്. രേ​ഖ, കെ.​വി. താ​ഹ (ജോ. ​ക​ണ്‍.), റ​ഷീ​ദ് കു​നി​ച്ചി​ക്ക​ണ്ടി (പ്രോ​ഗ്രാം), സി. ​ഹ​നീ​ഫ് (സ്‌​പോ​ൺ​സ​ർ​ഷി​പ്), നി​ജാ​സ് കാ​സിം (സ്റ്റേ​ജ്), അ​നി​ൽ​കു​മാ​ർ (ഫു​ഡ്), കെ.​വി. ഷാ​ജി (റി​സ​പ്ഷ​ൻ), ഷാ​ഫി കൊ​ല്ലം (വ​ള​ന്റി​യ​ർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eidonamcelebrationsOctoberKozhikkodkda
News Summary - KDA-Onam-Eid-celebration-October
Next Story