കെ.ഡി.എൻ.എ അനുശോചന യോഗം
text_fieldsകെ.ഡി.എൻ.എ അനുശോചന യോഗത്തിൽ സുരേഷ് മാത്തൂർ അനുശോചന പ്രമേയം അവതരിപ്പിക്കുന്നു
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) സാൽമിയ ഏരിയ ട്രഷറർ ജയപ്രകാശ്, മുൻ ട്രഷറർ മുഹമ്മദാലി അറക്കൽ എന്നിവരുടെ നിര്യാണത്തിൽ കെ.ഡി.എൻ.എ അനുശോചന യോഗം സംഘടിപ്പിച്ചു. മൗനപ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് ബഷീർ ബാത്ത അധ്യക്ഷത വഹിച്ചു. അഡ്വൈസറി ബോർഡ് അംഗം സുരേഷ് മാത്തൂർ അനുശോചനപ്രമേയം അവതരിപ്പിച്ചു.
ട്രഷറർ ഷിജിത് കുമാർ ചിറക്കൽ, വൈസ് പ്രസിഡന്റുമാരായ കൃഷ്ണൻ കടലുണ്ടി, സഹീർ ആലക്കൽ, സ്ഥാപക അംഗം നാസർ തിക്കോടി, സാൽമിയ ഏരിയ ട്രഷറർ കെ.ടി. സമീർ, അബ്ബാസിയ ഏരിയ പ്രസിഡന്റ് തുളസീധരൻ തോട്ടക്കര, ഫർവാനിയ ഏരിയ പ്രസിഡന്റ് മൻസൂർ ആലക്കൽ, വുമൺസ് ഫോറം ആക്ടിങ് പ്രസിഡന്റ് ജയലളിത കൃഷ്ണൻ, അനസ് പുതിയൊട്ടിൽ, വുമൺസ് ഫോറം ജനറൽ സെക്രട്ടറി രജിത തുളസീധരൻ, റാഫിയ അനസ് എന്നിവർ സംസാരിച്ചു. അസോസിയേഷൻ ആക്ടിങ് ജനറൽ സെക്രട്ടറി ഉബൈദ് ചക്കിട്ടക്കണ്ടി സ്വാഗതവും ആർട്സ് സെക്രട്ടറി ഫിറോസ് നാലകത്ത് നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.