കെ.ഡി.എൻ.എ അബ്ബാസിയ ഏരിയ ഭാരവാഹികൾ
text_fieldsകുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) അബ്ബാസിയ ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ബാസിയ തൃശൂർ അസോസിയേഷൻ ഹാളിൽ നടന്ന ജനറൽ ബോഡി യോഗം ആക്ടിങ് പ്രസിഡന്റ് കൃഷ്ണൻ കടലുണ്ടി ഉദ്ഘാടനം ചെയ്തു.
തുളസീധരൻ തോട്ടക്കര അധ്യക്ഷത വഹിച്ചു. ശ്യാം പ്രസാദ് സ്വാഗതം പറഞ്ഞു. എഴുത്തുകാരൻ ധർമരാജ് മടപ്പള്ളി മുഖ്യാതിഥി ആയിരുന്നു. കെ.ഡി.എൻ.എ ട്രഷറർ ഷിജിത് കുമാർ ചിറക്കൽ, വിമൻസ് ഫോറം പ്രസിഡന്റ് സന്ധ്യ ഷിജിത്ത് തുടങ്ങിയവർ സംസാരിച്ചു. പ്രവർത്തന റിപ്പോർട്ട് ശ്യാം പ്രസാദും സാമ്പത്തിക റിപ്പോർട്ട് ഷമീർ പി.എസും അവതരിപ്പിച്ചു. വിനയകുമാർ നന്ദി പറഞ്ഞു. തെരഞ്ഞെടുപ്പിൽ കെ.ഡി.എൻ.എ മെംബർഷിപ് സെക്രട്ടറി ഉബൈദ് ചക്കിട്ടക്കണ്ടി നിരീക്ഷകനായി.
ഭാരവാഹികൾ: ശ്യാം പ്രസാദ് (പ്രസി),അജീഷ് അശോകൻ (വൈ. പ്രസി),പി.എസ്.ഷമീർ (ജന.സെക്ര),ധനീഷ് കുമാർ (ജോ.സെക്ര), വിനയകുമാർ (ട്രഷ). കേന്ദ്ര കമ്മിറ്റി പ്രതിനിധികളായി കൃഷ്ണൻ കടലുണ്ടി, ഷിജിത്ത് കുമാർ, എം.പി.അബ്ദുൽ റഹ്മാൻ, തുളസീധരൻ തോട്ടക്കര, വിജേഷ് വേലായുധൻ, ബാബു പൊയിൽ, എം.വി.പ്രകാശൻ, വിമൻസ് ഫോറം കേന്ദ്ര കമ്മിറ്റി അംഗങ്ങളായി സന്ധ്യ ഷിജിത്ത്, രജിത തുളസീധരൻ, ജയലളിത കൃഷ്ണൻ, ലീന റഹ്മാൻ, ഷഫാന ഷമീർ, ചിന്നു ശ്യാം, ഏരിയ എക്സിക്യൂട്ടിവ് അംഗങ്ങളായി റഹീഷ് ആലിക്കോയ, എ.കെ.ഷാഫി, സി.കെ.മറിയക്കുട്ടി എന്നിവരെയും തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.