സത്യൻ വരൂണ്ടക്ക് കെ.ഡി.എൻ.എ യാത്രയയപ്പ് നൽകി
text_fieldsകുവൈത്ത് സിറ്റി: കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ സ്ഥാപകാംഗവും ജനറൽ സെക്രട്ടറിയുമായ സത്യൻ വരൂണ്ടക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യാത്രയയപ്പ് നൽകി. പ്രസിഡൻറ് ഇലിയാസ് തോട്ടത്തിലിെൻറ വസതിയിൽ ചേർന്ന യോഗത്തിൽ സംഘടനയുടെ മൊമെേൻറാ നൽകി ആദരിച്ചു.സംഘടന രൂപവത്കരണ കാലഘട്ടം മുതൽ ഇതുവരെ സേവനമനുഷ്ഠിച്ച വ്യക്തികളിൽ ഒരാളാണ് സത്യൻ വരൂണ്ട.
അഡ്വൈസറി ബോർഡ് മെംബർ, ജനറൽ സെക്രട്ടറി, ട്രഷറർ, വൈസ് പ്രസിഡൻറ്, വിവിധ വകുപ്പ് സെക്രട്ടറി തുടങ്ങി എല്ലാ മേഖലയിലും പ്രവർത്തിച്ച അദ്ദേഹം നിലവിൽ ജനറൽ സെക്രട്ടറിയാണ്.കുവൈത്തിലെ നിരവധി സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനകളുടെയും നേതൃപരമായ പ്രവർത്തനങ്ങളിൽ പങ്കാളിയാണ്.
ഇലിയാസ് തോട്ടത്തിൽ സ്വാഗതം പറഞ്ഞു. ട്രഷറർ സന്തോഷ് പുനത്തിൽ, അഡ്വൈസറി ബോർഡ് അംഗം എം.എം. സുബൈർ, വൈസ് പ്രസിഡൻറ് സഹീർ ആലക്കൽ, മുൻ പ്രസിഡൻറ് സുരേഷ് മാത്തൂർ, സ്പോർട്സ് സെക്രട്ടറി ഉബൈദ് ചക്കിട്ടക്കണ്ടി, സ്ഥാപക അംഗം നാസർ തിക്കോടി, സാൽമിയ ഏരിയ ജനറൽ സെക്രട്ടറി കെ.ടി. സമീർ, അബ്ബാസിയ ഏരിയ പ്രസിഡൻറ് അബ്ദുറഹ്മാൻ, എക്സിക്യൂട്ടിവ് അംഗം ഷൗക്കത്ത് അലി, വുമൺസ് ഫോറം പ്രസിഡൻറ് ലീന റഹ്മാൻ, വുമൺസ് ഫോറം ട്രഷറർ സാജിത നസീർ, വുമൺസ് ഫോറം ജോയൻറ് സെക്രട്ടറി ഷാഹിന സുബൈർ, വുമൺസ് ഫോറം എക്സിക്യൂട്ടിവ് മെംബർ സ്വപ്ന സന്തോഷ്, ജിനീത നാസർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.