കെ.ഡി.എൻ.എ പ്രതിനിധികൾ ഇന്ത്യൻ അംബാസഡറെ സന്ദർശിച്ചു
text_fieldsകുവൈത്ത് സിറ്റി: കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) പ്രതിനിധികൾ ഇന്ത്യൻ അംബാസഡർ സിബി ജോർജിനെ സന്ദർശിച്ചു. കുവൈത്തിലെ പ്രവാസിസമൂഹം നേരിടുന്ന വിവിധ വിഷയങ്ങൾ ഉന്നയിച്ച് അംബാസഡർക്ക് നിവേദനം സമർപ്പിച്ചു. കോഴിക്കോട്ടേക്ക് നേരിട്ടുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനു പുറമെ കുവൈത്ത് എയർവേസ്, ജസീറ എയർവേസ് വിമാനങ്ങൾകൂടി വേണമെന്ന ജനങ്ങളുടെ ദീർഘകാല ആവശ്യം അവതരിപ്പിച്ചു. കുവൈത്തിൽ മരണപ്പെട്ടയാളുടെ കുടുംബത്തിന് ലഭ്യമാക്കേണ്ട സഹായം അംബാസഡറുടെ ശ്രദ്ധയിൽ പെടുത്തി. വിഷയങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് അദ്ദേഹം അറിയിച്ചു.
കുവൈത്തിൽ നിയമിതനായശേഷം ഇന്ത്യൻ പ്രവാസി സമൂഹത്തിന് ഉപകാരപ്രദമാകുന്ന രീതിയിൽ അംബാസഡറുടെ നേതൃത്വത്തിൽ എംബസി ഏർപ്പെടുത്തിയ ക്രമീകരണങ്ങളെ അസോസിയേഷൻ ശ്ലാഘിച്ചു.
അസോസിയേഷൻ പ്രസിഡൻറ് ഇല്യാസ് തോട്ടത്തിലിെൻറ നേതൃത്വത്തിൽ കൃഷ്ണൻ കടലുണ്ടി, എം.എം. സുബൈർ, ബഷീർ ബാത്ത, അസീസ് തിക്കോടി, സന്തോഷ് പുനത്തിൽ, സുരേഷ് മാത്തൂർ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.