കെ.ഡി.എൻ.എ ഫഹാഹീൽ ഏരിയ ഭാരവാഹികൾ
text_fieldsകുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ഫഹാഹീൽ ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മെഹ്ബുല ആർ.പി ഹാളിൽ നടന്ന ജനറൽ ബോഡി കെ.ഡി.എൻ.എ ആക്ടിങ് പ്രസിഡൻറ് കൃഷ്ണൻ കടലുണ്ടി ഉദ്ഘാടനം ചെയ്തു.റഊഫ് പയ്യോളി അധ്യക്ഷത വഹിച്ചു.
സന്തോഷ് പുനത്തിൽ, പ്രജു ടി.എം, ഹമീദ് പാലേരി,സന്ധ്യ ഷിജിത് തുടങ്ങിയവർ സംസാരിച്ചു. രാമചന്ദ്രൻ പെരിങ്ങൊളം റിപ്പോർട്ട് അവതരിപ്പിച്ചു. കെ.ഡി.എൻ.എ ട്രഷറർ ഷിജിത് ചിറക്കൽ നിരീക്ഷകനായി 2024-25 കാലയളവിലേക്കുള്ള ഫഹാഹീൽ ഏരിയ കമ്മിറ്റി രൂപവത്കരിച്ചു.
ഭാരവാഹികൾ: റഊഫ് പയ്യോളി (പ്രസി) അബ്ദുൽ സലാം,അബ്ദുൽ അസീസ് (വൈ.പ്രസി), മുഹമ്മദ് അഷ്റഫ് (ജന.സെക്ര), ഹാരിസ് (ജോ.സെക്ര),പ്രത്യുപ്നൻ (ട്രഷ). ഫഹാഹീൽ ഏരിയയിൽനിന്നും കേന്ദ്ര എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്കുള്ള പ്രതിനിധികളായി ടി.എം.പ്രജു,രാമചന്ദ്രൻ പെരിങ്ങൊളം, സുൽഫിക്കർ മുതിരപ്പറമ്പത്, ഉമ്മർ എ.സി, സന്തോഷ് പുനത്തിൽ, ഹമീദ് പാലേരി, വിമൻസ് ഫോറം കേന്ദ്ര എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി ജുനൈദ അബ്ദുൽ റഊഫ്,അനു സുൽഫി, ദില്ലാറ ധർമരാജ്, സകീന അഷറഫ്,സ്വപ്ന സന്തോഷ്, സൽമ മുഹമ്മദ് ഏരിയ എക്സിക്യൂട്ടിവ് അംഗങ്ങളായി ഷെയ്ഖ് ജംഷീർ, മുനീർ, അഷ്റഫ് ബാലുശ്ശേരി, ജമീൽ അഹമ്മദ്, സാജിദ്, ജമാൽ, അഷ്റഫ് മാങ്കാവ്, റജീന രജീഷ് എന്നിവരെയും തെരഞ്ഞെടുത്തു. രാമചന്ദ്രൻ പെരിങ്ങൊളം സ്വാഗതവും സുൽഫിക്കർ മുതിരപ്പറമ്പത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.