കെ.ഡി.എൻ.എ ഫർവാനിയ ഏരിയ ഭാരവാഹികൾ
text_fieldsകുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ഫർവാനിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫർവാനിയ എസ്.എൻ ഹാളിൽ നടന്ന ജനറൽ ബോഡി കെ.ഡി.എൻ.എ വൈസ് പ്രസിഡന്റ് സഹീർ ആലക്കൽ ഉദ്ഘാടനം ചെയ്തു. മൻസൂർ ആലക്കൽ അധ്യക്ഷത വഹിച്ചു. ഉബൈദ് ചക്കിട്ടക്കണ്ടി സ്വാഗതവും ജമാലുദ്ദീൻ നന്ദിയും പറഞ്ഞു. റെമി ജമാൽ, പി.വി.നസീർ, ഹംസ കൊയിലാണ്ടി, സതീഷ് കുമാർ,ബഡനേരി എന്നിവർ സംസാരിച്ചു. പ്രവർത്തന റിപ്പോർട്ട് മൻസൂർ ആലക്കലും സാമ്പത്തിക റിപ്പോർട്ട് ഷമീറും അവതരിപ്പിച്ചു. കെ.ഡി.എൻ.എ ആർട്ട് സെക്രട്ടറി ഫിറോസ് നാലകത്ത് നിരീക്ഷകനായി. ഭാരവാഹികൾ: ഷാജഹാൻ താഴത്തെ കളത്തിൽ (പ്രസി.),സതീഷ് കുമാർ, പി.വി.നസീർ (വൈ. പ്രസി.),രജീഷ് സ്രാങ്കിന്റകം (ജന.സെക്ര.), ഹാരിസ് ബഡനേരി, ഹംസ കൊയിലാണ്ടി (ജോ. സെക്ര.), ജമാലുദ്ദീൻ പത്താറക്കൽ (ട്രഷ.).
കേന്ദ്ര എക്സി.കമ്മിറ്റി പ്രതിനിധികളായി ഇല്യാസ് തോട്ടത്തിൽ, സഹീർ ആലക്കൽ, ഉബൈദ് ചക്കിട്ടക്കണ്ടി, ഷൗക്കത്ത് അലി, മൻസൂർ ആലക്കൽ, ഹനീഫ കുറ്റിച്ചിറ, ശബിൻ പട്ടെരി വിമൻസ് ഫോറം കേന്ദ്ര എക്സി.കമ്മിറ്റി അംഗങ്ങളായി റെമി ജമാൽ, സാജിദ നസീർ, ഏരിയ എക്സി.അംഗങ്ങളായി റാഫി കല്ലായി, സമീർ വെള്ളയിൽ, സി.കെ. റിയാസ്, പി.എം. അബൂബക്കർ, ടി.ടി. കാസിം, എം. നിസാമുദ്ദീൻ, പി.വി.ഫൈസൽ എന്നിവരെയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.