കെ.ഡി.എൻ.എ കുവൈത്ത് എം.ടി അനുശോചന യോഗം
text_fieldsകുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) എം.ടി. വാസുദേവൻ നായർ അനുശോചന യോഗം സംഘടിപ്പിച്ചു. അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് ആരംഭിച്ച അനുശോചന യോഗത്തിൽ കെ.ഡി.എൻ.എ പ്രസിഡന്റ് സന്തോഷ് പുനത്തിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അസീസ് തിക്കോടി അനുശോചന കുറിപ്പ് അവതരിപ്പിച്ചു.
യുനെസ്കോയുടെ സാഹിത്യ നഗരം കോഴിക്കോടിന് ലഭിച്ചതിൽ എം.ടിയുടെ വിലമതിക്കാനാകാത്ത സംഭാവനയുണ്ട്. കലയുടെ സർവത്ര മേഖലകളിലുമുള്ള എം.ടിയുടെ കൈയൊപ്പ് മലയാള ഭാഷ നില നിൽക്കുന്ന കാലത്തോളും ഓർക്കപ്പെടുമെന്നും അഭിപ്രായപ്പെട്ടു.
അഡ്വൈസറി ബോർഡ് അംഗങ്ങളായ കൃഷ്ണൻ കടലുണ്ടി, സുരേഷ് മാത്തൂർ, ബഷീർ ബാത്ത, കേന്ദ്ര ഭാരവാഹികളായ രാമചന്ദ്രൻ പെരിങ്ങൊളം, ഉബൈദ് ചക്കിട്ടക്കണ്ടി, വിവിധ ഏരിയ ഭാരവാഹികളായ ശ്യാം പ്രസാദ്, സമീർ കെ.ടി, ഷമീർ പി.സ്. വിമൺസ് ഫോറം ആർട്സ് സെക്രട്ടറി ചിന്നു ശ്യാം, കേന്ദ്ര നിർവഹ സമതിയംഗം ഹമീദ് പാലേരി, ഷാഫി എ.കെ എന്നിവർ അനുശോചനം രേഖപ്പെടുത്തി.
അസോസിയേഷൻ ജനറൽ സെക്രട്ടറി ഫിറോസ് നാലകത്ത് സ്വാഗതവും ട്രഷറർ മൻസൂർ ആലക്കൽ നന്ദിയും അറിയിച്ചു. ഇലിയാസ് തോട്ടത്തിൽ, ഷിജിത് കുമാർ ചിറക്കൽ, ഹനീഫ കുറ്റിച്ചിറ, സന്തോഷ് നരിപ്പറ്റ, ധനീഷ്, വിനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.