കെ.ഡി.എൻ.എ ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ഓണാഘോഷം ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടന്നു. സാംസ്കാരിക സമ്മേളനം മുഖ്യാതിഥി ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി (കമ്യൂണിറ്റി വെൽഫെയർ ആൻഡ് ലേബർ) അനന്ത എസ്.ആർ. അയ്യർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബഷീർ ബാത്ത അധ്യക്ഷത വഹിച്ചു. അന്തരിച്ച കെ.ഡി.എൻ.എ മുൻ എക്സിക്യൂട്ടിവ് മെംബർ അസീസ് പാലാട്ടിന് അനുശോചനം അറിയിച്ചു.
എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി വിജയിച്ച മിസ്ല ഫാത്തിമ, സി.കെ. സൽഫ മീത്തൽ പിടിക്കൽ എന്നിവർ കെ.ഡി.എൻ.എ വിദ്യാഭ്യാസ അവാർഡ് ഫലകവും കാഷ് അവാർഡും ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി അനന്ത എസ്.ആർ. അയ്യരിൽനിന്ന് ഏറ്റുവാങ്ങി.
അൽ മുല്ല എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ ഹുസൈഫ അബ്ബാസി, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കൺട്രി ഹെഡ് അഫ്സൽ ഖാൻ, പ്രോഗ്രാം ജനറൽ കൺവീനർ സുരേഷ് മാത്തൂർ, കൺവീനർ ഇലിയാസ് തോട്ടത്തിൽ, വനിത വിങ് സന്ധ്യ ഷിജിത് എന്നിവർ സംസാരിച്ചു.
കെ.ഡി.എൻ.എ നടത്തിയ പൂക്കള മത്സരത്തിൽ വിജയികളായ ഹസീന അബ്ദുൽ സലാം, ആൽഫ്രഡ് ജോൺസൻ എന്നിവർക്ക് അൽ മുല്ല എക്സ്ചേഞ്ച് ഹുസൈഫ അബ്ബാസി സമ്മാനങ്ങൾ നൽകി. വേദിയിൽ കാലിക്കറ്റ് ഷെഫ് ഒരുക്കിയ സ്വാദിഷ്ഠമായ ഓണസദ്യയും വിമൻസ് ഫോറം ഒരുക്കിയ പൂക്കളവും ആകർഷകമായിരുന്നു.
അസീസ് തിക്കോടി, അഡ്വൈസറി ബോർഡ് മെംബർ സന്തോഷ് പുനത്തിൽ, ഫഹാഹീൽ ഏരിയ പ്രസിഡന്റ് റൗഫ് പയ്യോളി, സാൽമിയ ഏരിയ പ്രസിഡന്റ് സമീർ കെ.ടി, അബ്ബാസിയ ഏരിയ പ്രസിഡന്റ് തുളസീധരൻ തോട്ടക്കര, ഫർവാനിയ ഏരിയ ആക്ടിങ് പ്രസിഡന്റ് ഹാരിസ് ബടനേരി എന്നിവർ വേദിയിൽ സംബന്ധിച്ചു. ജനറൽ സെക്രട്ടറി സുബൈർ എം.എം. സ്വാഗതവും ട്രഷറർ ഷിജിത് കുമാർ നന്ദിയും പറഞ്ഞു.
കുവൈത്തിലെ പ്രശസ്ത മ്യൂസിക് ബാൻഡ് ഹൽവാസിന്റെ സമീർ വെള്ളയിൽ നേതൃത്വത്തിൽ ഒരുക്കിയ ഗാനമേള, ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ കലാകാരികൾ ഒരുക്കിയ ഫ്യൂഷൻ ഒപ്പന, സാവന്ന ഷിബുവിന്റെ വയലിൻ ഫ്യൂഷൻ, കെ.ഡി.എൻ.എ കലാകാരൻമാർ അവതരിപ്പിച്ച തിരുവാതിര, ഗ്രൂപ് ഡാൻസ്, കവിത പാരായണം, നാടൻപാട്ട് എന്നിവ നടന്നു.
ഹനീഫ കുറ്റിച്ചിറ, അഷ്റഫ്, ഷാജഹാൻ താഴത്തെ കളത്തിൽ, പ്രതുപ്നൻ, എം.പി. അബ്ദുറഹ്മാൻ, ഷെബിൻ പട്ടേരി, വി.എ. ഷംസീർ, ആർ.എൻ. ഷൗക്കത്ത്, എം.പി. സുൽഫിക്കർ, ശ്യാം പ്രസാദ്, ഷാജഹാൻ ചൊക്ലി, ഉബൈദ് ചക്കിട്ടക്കണ്ടി, രജിത തുളസീധരൻ, ആൻഷീറ സുൽഫിക്കർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.