കെ.ഡി.എൻ.എ ഈദ് സംഗമം സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ ഈദ് സംഗമം നടത്തി. ആക്ടിങ് പ്രസിഡന്റ് കൃഷ്ണൻ കടലുണ്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എം. സുബൈർ സ്വാഗതം പറഞ്ഞു.
അഡ്വൈസറി ബോർഡ് മെമ്പർ സുരേഷ് മാത്തൂർ ഈദ് സന്ദേശം നൽകി. എഴുത്തുകാരൻ ധർമരാജ് മടപ്പള്ളി, ഫർവാനിയ ഏരിയ പ്രസിഡന്റ് മൻസൂർ ആലക്കൽ, വുമൺസ് ഫോറം പ്രസിഡന്റ് ഷാഹിന സുബൈർ, ഫഹാഹീൽ ഏരിയ ട്രഷറർ എം.പി. സുൽഫിക്കർ, അബ്ബാസിയ ഏരിയ പ്രസിഡന്റ് തുളസീധരൻ തോട്ടക്കര, സാൽമിയ ഏരിയ ട്രഷറർ ജയപ്രകാശ് എലത്തൂർ, ഓഡിറ്റർ അസീസ് തിക്കോടി എന്നിവർ സംസാരിച്ചു.
കോവിഡ് പോരാളി പുരസ്കാരം നേടിയ കെ.ഡി.എൻ.എ മെഡിക്കൽ വിങ് ജോയന്റ് കൺവീനർ വിജേഷ് വേലായുധനെ ചടങ്ങിൽ ആദരിച്ചു.
റാഫി കല്ലായി, അൻവർ സാരംഗ്, ശ്യാമ, സമീർ വെള്ളയിൽ, കബീർ കാലിക്കറ്റ് എന്നിവർ നയിച്ച ഗാനമേളയിൽ അയാൻ മാത്തൂർ, രജിത തുളസീധരൻ, അസീസ് മാട്ടുവയൽ, ജിഷ സുരേഷ്, റിഷികേശ് , അനസ് പുതിയൊട്ടിൽ, ആമിന ആലിയ റാഫി തുടങ്ങിയർ ആലപിച്ചു. ദില്ലാറ-ധർമരാജ് ദമ്പതികൾ, വൈഷ്ണവ്, താര തുളസീധരൻ, റിതുപർണ രാജേഷ്, ആയിഷ സഹ്‌റ, ഫാത്തിമ ലിബ എന്നിവരുടെ നൃത്തങ്ങളും അരങ്ങേറി. എം.പി. അബ്ദുറഹ്മാൻ, ഫിറോസ് നാലകത്ത്, സഹീർ ആലക്കൽ, ശ്യാം പ്രസാദ്, രാമചന്ദ്രൻ പെരിങ്ങൊളം, ഉബൈദ് ചക്കിട്ടക്കണ്ടി, ആൻഷീറ സുൽഫിക്കർ, ഹനീഫ കുറ്റിച്ചിറ, പ്രത്യുംനൻ, ഷാജഹാൻ തുടങ്ങിയവർ നേതൃത്വം നൽകി. ടി.എം. പ്രജു നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.