കെ.ഡി.എൻ.എ 'നമ്മുടെ കോഴിക്കോട്' ഓണാഘോഷം
text_fieldsകുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) 'നമ്മുടെ കോഴിക്കോട്' ഓണാഘോഷം മംഗഫ് അൽ നജാത്ത് സ്കൂളിൽ നടന്നു. പ്രസിഡന്റ് ബഷീർ ബാത്ത അധ്യക്ഷത വഹിച്ചു. മെട്രോ മെഡിക്കൽ കെയർ ചെയർമാൻ ഹംസ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജനറൽ സെക്രട്ടറി സുബൈർ എം.എം. സ്വാഗതം പറഞ്ഞു.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കൺട്രി ഹെഡ് അഫ്സൽ ഖാൻ, അഡ്വൈസറി ബോർഡ് അംഗം ഇല്യാസ് തോട്ടത്തിൽ, സന്തോഷ് പുനത്തിൽ, വിമൻസ് ഫോറം പ്രസിഡന്റ് ഷാഹിന സുബൈർ, ഏരിയ പ്രതിനിധികളായ ശ്യാം പ്രസാദ്, മൻസൂർ ആലക്കൽ, സമീർ കെ.ടി, റൗഫ് പയ്യോളി എന്നിവർ ആശംസകൾ അറിയിച്ചു. അൽ മുല്ല എക്സ്ചേഞ്ച്, ഗ്രാൻഡ് ഹൈപ്പർ, സെല്ല ഗോൾഡ് ആൻഡ് ഡയമണ്ട്സ്, ലുലു ഹൈപ്പർ, തക്കാര, ഓൺ കോസ്റ്റ് പ്രതിനിധികൾ സംബന്ധിച്ചു. പ്രോഗ്രാം കൺവീനർ രാമചന്ദ്രൻ പെരിങ്ങൊളം നന്ദി അറിയിച്ചു.
അപകടത്തെ തുടർന്ന് മരണപ്പെട്ട മുൻ മെംബർ മനോജന്റെ കുടുംബത്തിനുള്ള സാമ്പത്തിക സഹായം സഹോദരൻ പ്രകാശൻ മുഖ്യാതിഥി ഹംസ പയ്യന്നൂരിൽനിന്ന് ഏറ്റുവാങ്ങി. പത്തും 12ഉം ക്ലാസുകളിലെ പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയവർക്ക് മുഖ്യാതിഥി ഹംസ പയ്യന്നൂർ, എം.കെ. ഗ്രൂപ് എം.ഡി. ആബിദ്, ബി.എസ്.പിള്ള എന്നിവർ ഉപഹാരം വിതരണം ചെയ്തു. ഓണപ്പൂക്കള മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. നിസാം കാലിക്കറ്റ്, സോണിയ നിസാം, സമീർ വെള്ളയിൽ എന്നിവർ ചേർന്ന് അവതരിപ്പിച്ച ഗാനമേളയും നിസാം കാലിക്കറ്റിന്റെ പ്രത്യക കോമഡി ഷോയും പ്രോഗ്രാമിന് മിഴിവേകി.
സന്ധ്യ ഷിജിത്, സ്വപ്ന സന്തോഷ്, ജയലളിത കൃഷ്ണൻ, ദില്ലാറ ധർമരാജ്, ചിന്നു ശ്യാം, സ്നേഹ വാര്യർ, റാഫിയ അനസ്, സാജിത നസീർ, രജിത തുളസി, ജിഷ സുരേഷ്, ടോം ബി.ആന്റണി, സമീർ കെ.ടി. അദ്വിക, അനസ് പുതിയൊട്ടിൽ, മാളവിക വിജേഷ്, മഫലിയാന അഷ്റഫ്, നക്ഷത്ര, ദിൽബർ നിസ്സാം, സാഷ സന്തോഷ്, ദേവിക സജീവൻ, ധർമരാജ്, താരാ തുളസീധരൻ, റിതുപർണ, ധർമിത ധർമരാജ്, അയാൻ മാത്തൂർ, സൗമ്യ സുകേഷ് എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. നിരഞ്ജന സുഹൈൽ പ്രോഗ്രാം ആങ്കറായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.