വീരസൈനികർക്ക് ശ്രദ്ധാഞ്ജലിയർപ്പിച്ച് കെ.ഡി.എൻ.എ
text_fieldsകുവൈത്ത് സിറ്റി: ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്, സഹധർമിണി മധുലിക ഉൾപ്പെടെയുള്ള 13 പേർക്കും കോവിഡ് കാലത്ത് ജീവൻ പൊലിഞ്ഞ എല്ലാവർക്കും വേണ്ടി മെഴുകുതിരി തെളിയിച്ച് ശ്രദ്ധാഞ്ജലി അർപ്പിച്ച് കെ.ഡി.എൻ.എ പ്രഡിഡൻറ് ബഷീർ ബാത്ത, ജനറൽ സെക്രട്ടറി എം.എം. സുബൈർ എന്നിവരുടെ സാന്നിധ്യത്തിൽ അബ്ബാസിയ ട്രാസ്ക് ഹാളിൽ നടന്ന ഏരിയ ജനറൽബോഡി യോഗത്തിലാണ് ശ്രദ്ധാഞ്ജലി അർപ്പിച്ചത്. ഏരിയ പ്രസിഡൻറ് തുളസീധരൻ തോട്ടക്കര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്യാം നന്മണ്ട സ്വാഗതം പറഞ്ഞു.
കഴിഞ്ഞ ദിവസം മരണപ്പെട്ട അഡ്വൈസറി ബോർഡ് അംഗം സുരേഷ് മാത്തൂരിെൻറ അമ്മക്ക് വേണ്ടിയും സംഘടന അംഗം ഹൈറുന്നീസയുടെ ഭർത്താവിന് വേണ്ടിയും പ്രാർഥിച്ചു. വൈസ് പ്രസിഡൻറ് കൃഷ്ണൻ കടലുണ്ടി, ചീഫ് ഓഡിറ്റർ അസീസ് തിക്കോടി, ചാരിറ്റി സെക്രട്ടറി എം.പി. അബ്ദുറഹ്മാൻ, വുമണ്‍സ് ഫോറം പ്രസിഡൻറ് ഷാഹിന സുബൈർ, ജനറൽ സെക്രട്ടറി രജിത തുളസീധരൻ, മുൻ പ്രസിഡൻറ് ലീന റഹ്മാൻ, വിജേഷ് വേലായുധൻ എന്നിവർ സംസാരിച്ചു. അബ്ബാസിയ ഏരിയ ട്രഷറർ റയീസ് ആലിക്കോയ, ഏരിയ വൈസ് പ്രസിഡൻറ് ബാബു പൊയിൽ, എം.വി. പ്രകാശൻ പരിപാടികൾ നിയന്ത്രിച്ചു. ജോയൻറ് സെക്രട്ടറി വിനയ് കുമാർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.