കെ.ഡി.എൻ.എ വുമൺസ് ഫോറം ആരോഗ്യ ബോധവത്കരണ ക്ലാസ്
text_fieldsകുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ വുമൺസ് ഫോറം 'ആർത്തവ വിരാമം: പ്രശ്നങ്ങളും പരിഹാരങ്ങളും' ആരോഗ്യ ബോധവത്കരണ ക്ലാസ് നടത്തി. മെട്രോ മെഡിക്കൽ സെന്ററുമായി സഹകരിച്ച് നടത്തിയ പരിപാടിയിൽ പ്രശസ്ത ഗൈനകോളജിസ്റ്റ് ഡോ. രൂബ മോസസ് ക്ലാസെടുത്തു. വനിതകൾക്ക് മാത്രമായി ഡോക്ടറോട് സംശയനിവാരണത്തിനുള്ള അവസരമൊരുക്കി.
ഫർവാനിയ മെട്രോ മെഡിക്കൽ സെന്റർ ഹാളിൽ സംഘടിപ്പിച്ച ക്ലാസ്സിൽ കെ.ഡി.എൻ.എ വുമൺസ് ഫോറം ജനറൽ സെക്രട്ടറി രജിത തുളസീധരൻ സ്വാഗതം പറഞ്ഞു. വുമൺസ് ഫോറം പ്രസിഡന്റ് ഷാഹിന സുബൈർ അധ്യക്ഷത വഹിച്ച പരിപാടി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് കൺട്രി ഹെഡ് അഫ്സൽ ഖാൻ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാൻഡ് ഹൈപ്പർ റീജനൽ മാനേജർ അയ്യൂബ് കച്ചേരി, കെ.ഡി.എൻ.എ പ്രസിഡന്റ് ബഷീർ ബാത്ത, കെ.ഡി.എൻ.എ മെഡിക്കൽ വിങ് കൺവീനർ ശ്യാം പ്രസാദ്, മെട്രോ മെഡിക്കൽ മാർക്കറ്റിങ് മാനേജർ റംഷാദ് എന്നിവർ സംസാരിച്ചു. സംഘടനയുടെ ഉപഹാരം വുമൺസ് ഫോറം പ്രസിഡന്റ് ഷാഹിന സുബൈർ ഡോ. രൂബ മോസസിന് കൈമാറി.
സംഘടന അംഗങ്ങൾക്കുള്ള മെട്രോ മെഡിക്കൽ പ്രിവിലേജ് കാർഡ് മെട്രോ ചെയർമാൻ ഹംസ പയ്യന്നൂർ വിതരണം ചെയ്തു. അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എം. സുബൈർ, പ്രോഗ്രാം കൺവീനർ റെമി ജമാൽ, അഷീക ഫിറോസ് എന്നിവർ നേതൃത്വം നൽകി. ട്രഷറർ ആൻഷീറ സുൽഫിക്കർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.