കെ.ഡി.എൻ.എ വിമൻസ് ഫോറം വനിത ദിനാഘോഷം
text_fieldsകെ.ഡി.എൻ.എ വിമൻസ് ഫോറം വനിത ദിനാഘോഷം മോൾജി പീറ്റർ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) വിമൻസ് ഫോറം വനിത ദിനാഘോഷം ഷുവൈഖ് അൽ സദഖ അൽ സാലം പാർക്കിൽ നടന്നു.
പ്രസിഡന്റ് സന്ധ്യ ഷിജിത് അധ്യക്ഷത വഹിച്ചു. സബ ഹോസ്പിറ്റൽ സ്റ്റാഫ് നഴ്സ് മോൾജി പീറ്റർ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾ എവിടെയും മാറിനിൽക്കേണ്ടവരല്ലെന്നും കഠിനാധ്വാനത്തിലൂടെ ഏതു മേഖലയിലും വിജയം വരിക്കാമെന്നും മോൾജി പറഞ്ഞു. റസിയ ഹംസ പയ്യന്നൂർ മുഖ്യാതിഥിയായിരുന്നു. ജനറൽ സെക്രട്ടറി രജിത തുളസീധരൻ വിമൻസ് ഫോറം പ്രവർത്തനങ്ങൾ വിശദീകരിച്ചു.
കെ.ഡി.എൻ.എ പ്രസിഡന്റ് ബഷീർ ബാത്ത, ആക്ടിങ് ജനറൽ സെക്രട്ടറി ഉബൈദ് ചക്കിട്ടക്കണ്ടി, വിമൻസ് ഫോറം വൈസ് പ്രസിഡന്റ് ജയലളിത കൃഷ്ണൻ, ജോയന്റ് സെക്രട്ടറി ചിന്നു ശ്യാം, സെക്രട്ടറിമാരായ അഷിക ഫിറോസ്, ജുനൈദ റൗഫ് എന്നിവർ ആശംസ നേർന്നു.
കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി മത്സരങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തു. ഐസ ഫാത്തിമ, ലിബ സുൽഫിക്കർ, വൈഷ്ണവ് പ്രതുപ്നൻ എന്നിവർ നൃത്തങ്ങൾ അവതരിപ്പിച്ചു. ജിഷ സുരേഷ്, ഗീത, ജമീല, അസീസ് തിക്കോടി എന്നിവർ ഗാനങ്ങൾ ആലപിച്ചു.
പ്രോഗ്രാം കൺവീനർ ഷഫാന സമീർ സ്വാഗതവും ട്രഷറർ അനു സുൽഫി നന്ദിയും പറഞ്ഞു. റിമി ജമാൽ, ലീന അബ്ദുറഹ്മാൻ എന്നിവർ പരിപാടി നിയന്ത്രിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.