Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഡി.​ആ​ർ.​സി ...

കെ.​ഡി.​ആ​ർ.​സി കു​വൈ​ത്ത് ചാ​പ്റ്റ​ർ രൂ​പ​വ​ത്ക​രി​ച്ചു

text_fields
bookmark_border
KDRC  Kuwait Chapter,
cancel
camera_alt

ജാ​ഫ​ർ ടി.​എം.​സി, കെ.​വി.​ മൊ​യ്‌​ദീ​ൻ കു​ട്ടി, അ​ൻ​സാ​രി പ​ട​ന്ന

കു​വൈ​ത്ത് സി​റ്റി: കെ.​കെ.​എം.​എ സ്ഥാ​പ​ക നേ​താ​വും സാ​മൂ​ഹി​ക സാം​സ്കാ​രി​ക ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന സ​ഗീ​ർ തൃ​ക്ക​രി​പ്പൂ​രി​ന്റെ പേ​രി​ൽ പ​ട​ന്ന​യി​ൽ സ്ഥാ​പി​ത​മാ​കു​ന്ന സ​ഗീ​ർ തൃ​ക്ക​രി​പ്പൂ​ർ കി​ഡ്നി ഡ​യാ​ലി​സി​സ് ആ​ൻ​ഡ് റി​സ​ർ​ച് സെ​ന്റ​ർ (കെ.​ഡി.​ആ​ർ.​സി) കു​വൈ​ത്ത് ചാ​പ്റ്റ​ർ നി​ല​വി​ൽ വ​ന്നു. പ​ട​ന്ന, വ​ലി​യ പ​റ​മ്പ്, തൃ​ക്ക​രി​പ്പൂ​ർ, ചെ​റു​വ​ത്തൂ​ർ, പ​യ്യ​ന്നൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ചാ​പ്റ്റ​റി​നു രൂ​പം ന​ൽ​കി​യ​ത്.

അ​ബ്ബാ​സി​യ​യി​ൽ പ​ട​ന്ന മു​ഹ​മ്മ​ദ് അ​ലി​യു​ടെ വ​സ​തി​യി​ൽ ചേ​ർ​ന്ന യോ​ഗം കെ.​കെ.​എം.​എ പാ​ട്ര​ൻ പി.​കെ.​അ​ക്ബ​ർ സി​ദ്ദീ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് കെ.​ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എം.​ഇ​ക്ബാ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ഒ.​പി.​ശ​റ​ഫു​ദ്ദീ​ൻ പ്രാ​ർ​ത്ഥ​ന ന​ട​ത്തി. കെ.​സി.​റ​ഫീ​ഖ്, സം​സം റ​ഷീ​ദ്, പി.​എം.​ശ​രീ​ഫ്, ഷം​സീ​ർ നാ​സ്സ​ർ, അ​ഷ്‌​റ​ഫ് എ.​വി, ഫൈ​സ​ൽ അ​മീ​ർ, എ.​ജി.​അ​ബ്ദു​ല്ലാ​ഹ്, ഷാ​ഫി ടി.​കെ.​പി, മു​ഹ​മ്മ​ദ് സാ​ലി പ​ട​ന്ന, ഫ​സ​ലു​റ​ഹ്മാ​ൻ, സി​ദ്ധീ​ഖ് ടി.​കെ. തെ​ക്കേ​ക്കാ​ട്, ഖ​ലീ​ൽ പ​ട​ന്ന, സി​ദ്ധീ​ഖ് എം.​ടി.​പി.​ത​ങ്ക​യം, ബ​ശീ​ർ കെ.​പി.​പ​ട​ന്ന എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

അ​ബ്ദു റ​ഹ്മാ​ൻ പ​ട​ന്ന ന​ന്ദി പ​റ​ഞ്ഞു. ഇ​ബ്രാ​ഹിം കു​ന്നി​ൽ തി​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: ജാ​ഫ​ർ ടി.​എം.​സി (ചെ​യ​ർ​മാ​ൻ), പി.​അ​ബ്ദു​ൽ സ​ലാം, കെ.​കെ.​സു​ൽ​ഫി​ക്ക​ർ, ടി.​കെ. മു​ത്ത​ലി​ബ്(​വൈ.​ചെ​യ​ർ), കെ.​വി.​മൊ​യ്‌​ദീ​ൻ കു​ട്ടി (ജ​ന.​ക​ൺ), ത​സ്‌​ലീം തു​രു​ത്തി, ഷ​ഫീ​ഖ് ത​യ്യി​ൽ ക​വ്വാ​യി, പി.​പി.​അ​ബ്ദു​ൽ റ​ഹ്മാ​ൻ, ഫാ​റൂ​ഖ് തെ​ക്കേ​ക്കാ​ട് (ക​ൺ​വീ​ന​ർ), അ​ൻ​സാ​രി പ​ട​ന്ന (ട്ര​ഷ), അ​ബു ശാം (​ജോ. ട്ര​ഷ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsKDRC Kuwait Chapter
News Summary - KDRC Kuwait Chapter Formed
Next Story