കെ.ഇ.എ ചാമ്പ്യൻസ് ട്രോഫി; പ്രവചന മത്സരം പോസ്റ്റർ പ്രകാശനം
text_fieldsകെ.ഇ.എ ചാമ്പ്യൻസ് ട്രോഫി പ്രവചന മത്സരം പോസ്റ്റർ പ്രകാശനം മൻസൂർ ചൂരി നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ (കെ.ഇ.എ) സിറ്റി ഏരിയ സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ട്രോഫി പ്രവചന മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ഏരിയ പ്രസിഡന്റ് നവാസ് പള്ളിക്കാലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അഹ്മദ് അൽ മഗ്രിബി കൺട്രി ഹെഡ് മൻസൂർ ചൂരി കേന്ദ്ര പ്രസിഡന്റ് മുഹമ്മദ് കുഞ്ഞിക്ക് നൽകി പ്രകാശനം നിർവഹിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി അസീസ് തളങ്കര, ചീഫ് കോഒാർഡിനേറ്റർ സുരേന്ദ്രൻ മുങ്ങത്ത്, അഷ്റഫ് കുച്ചാണം, ഹമീദ് മധുർ, കബീർ തളങ്കര, മുരളി വാഴക്കോടൻ, ഹമീദ് എസ്.എം, സുരേഷ് കൊളവയൽ, രത്നാകരൻ, യൂസുഫ് ഓർച്ച, കുമാർ പുല്ലൂർ എന്നിവർ സംബന്ധിച്ചു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.