കെ.ഇ.എ വിദ്യാഭ്യാസ അവാർഡ് പ്രഖ്യാപിച്ചു
text_fieldsകുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ (കെ.ഇ.എ) കുവൈത്ത് അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി/പ്ലസ് ടു ക്ലാസുകളിൽ ഉയർന്ന മാർക്ക് വാങ്ങിയവർക്കുള്ള വിദ്യാഭ്യാസ അവാർഡ് പ്രഖ്യാപിച്ചു. അബ്ബാസിയ ആർട്ട് സർക്കിൾ ഹാളിൽ ചേർന്ന എക്സിക്യൂട്ടിവ് യോഗത്തിൽ ചെയർമാൻ ഖലീൽ അടൂർ, പാട്രൺ സത്താർ കുന്നിൽ, പ്രസിഡന്റ് രാമകൃഷ്ണൻ കള്ളാർ, ജനറൽ സെക്രട്ടറി ഹമീദ് മധുർ എന്നിവർ വിജയികളെ പ്രഖ്യാപിച്ചു.
അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസപരമായി കൂടുതൽ പ്രചോദനം നൽകുക എന്ന ലക്ഷ്യത്തോടെ ഏഴു വർഷം മുമ്പാണ് പുരസ്കാരം ആരംഭിച്ചത്. അഡ്വൈസറി അംഗങ്ങളുടെയും ഏരിയ പ്രതിനിധികളുടെയും നേതൃത്വത്തിലാണ് അവാർഡ് നിർണയിക്കുന്നത്. വിജയികളായവർക്ക് നാട്ടിൽ നടക്കുന്ന കുവൈത്ത് ഉത്സവ് എന്ന മെഗാ പ്രോഗ്രാമിൽ മെമന്റോയും കാഷ് അവാർഡുകളും നൽകും. യോഗത്തിൽ ജോയന്റ് സെക്രട്ടറി പ്രശാന്ത് നെല്ലിക്കാട്ട് സ്വാഗതവും സുരേന്ദ്രൻ മുങ്ങത്ത് നന്ദിയും പറഞ്ഞു.
വിജയികൾ: ആദിത്, അഖില, നന്ദന, ദേവനന്ദ, ഫാത്തിമത്ത് സന, ഫാത്തിമത്ത് ഹിന, കെ. ഫാത്തിമ (എസ്.എസ്.എൽ.സി). ത്രിഷ വിനോദ് കൈക്കുളം, നെൽ ജോസഫ് റെജി (സി.ബി.എസ്.ഇ പത്താം തരം), സ്വാതി, ആയിഷത്ത് റഫ സിറിൻ (പ്ലസ് ടു), നിക്കോള മേരി റെജി, സൽമാൻ അബ്ദുൽ ഖാദർ (സി.ബി.എസ്.ഇ പ്ലസ് ടു).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.