കെ.ഇ.എ കൈത്താൻ മെഗാ ക്വിസ് മത്സരം സമാപിച്ചു
text_fieldsകുവൈത്ത് സിറ്റി: കാസർകോട് ജില്ല അസോസിയേഷൻ (കെ.ഇ.എ) കുവൈത്ത് ഖൈത്താൻ ഏരിയ സംഘടിപ്പിച്ച ഓൺലൈൻ മെഗാ ക്വിസ് സമാപിച്ചു. 'അറിയാം അറിവുപകരാം' പ്രമേയത്തിൽ പത്ത് ദിവസങ്ങളിലായാണ് ഓൺലൈൻ മെഗാ ക്വിസ് മത്സരം നടത്തിയത്.
ബദർ അൽ സമ ഹെൽത്ത് സെൻററും ടെക്സസ് യൂനിഫോം കുവൈത്തുമായി സഹകരിച്ച് നടത്തിയ മത്സരത്തിൽ രണ്ടായിരത്തിലധികം ആളുകൾ പങ്കെടുക്കുകയും 33 ജേതാക്കളെ കണ്ടെത്തി അനുമോദിക്കുകയും ചെയ്തു. സലാം കളനാട് മത്സരം നിയന്ത്രിച്ചു.
പ്രോഗ്രാം കൺവീനർ കബീർ മഞ്ഞംപാറ, ഖൈത്താൻ പ്രസിഡൻറ് ഖാദർ കടവത്ത്, ആക്ടിങ് സെക്രട്ടറി സമ്പത്ത് മുള്ളേരിയ, ഖാലിദ് പള്ളിക്കര, അഷ്റഫ് കൊളിയടുക്കം, കുത്തുബുദ്ദീൻ, മണി പുഞ്ചാവി, രാജേഷ് പരപ്പ, സാജിദ് സുൽത്താൻ തുടങ്ങിയവർ നേതൃത്വം നൽകി. സമ്മാനദാന ചടങ്ങ് മുഖ്യ രക്ഷാധികാരി സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആക്ടിങ് പ്രസിഡൻറ് നാസർ ചുള്ളിക്കര, ട്രഷറർ മുഹമ്മദ് കുഞ്ഞി, ഏരിയ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ശ്രീനിവാസൻ മെഗാ സമ്മാനം നേടി.
മറ്റു വിജയികൾക്ക് ഖാദർ കടവത്ത്, സമ്പത്ത് മുള്ളേരിയ, അഷ്റഫ് കോളിയടുക്കം, ഖാലിദ് പള്ളിക്കര, സാജിദ് സുൽത്താൻ, രാജേഷ് പരപ്പ, ഇല്യാസ്, സി.പി. അഷ്റഫ്, നിസാം മൗക്കോട്, സലാം കളനാട്, കബീർ മഞ്ഞംപാറ, സത്താർ കുന്നിൽ, നാസർ ചുള്ളിക്കര, മുഹമ്മദ് കുഞ്ഞി, ഹമീദ് മധൂർ, ബദർ അൽ സമ മാർക്കറ്റിങ് മാനേജർ പ്രീമ, മറ്റ് ഏരിയ ഭാരവാഹികൾ എന്നിവർ സമ്മാനങ്ങൾ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.