സ്കൂട്ടർ സഞ്ചാരികൾക്ക് കെ.ഇ.എ സ്വീകരണം നൽകി
text_fieldsഇബ്രാഹിം ബിലാൽ, മുഹമ്മദ് അഫ്സൽ ഹഖ് എന്നിവർക്ക് കെ.ഇ.എ ഉപഹാരം നൽകുന്നു
കുവൈത്ത് സിറ്റി: ബജാജ് ചേതക്കിൽ ഇന്ത്യയും ഗൾഫ് രാജ്യങ്ങളും സഞ്ചരിച്ച് കുവൈത്തിൽ എത്തിയ കാസർകോട് ജില്ലക്കാരായ ഇബ്രാഹിം ബിലാൽ, മുഹമ്മദ് അഫ്സൽ ഹഖ് എന്നിവർക്ക് കാസർകോട് ജില്ല അസോസിയേഷൻ സ്വീകരണം നൽകി. ആക്ടിംഗ് പ്രസിഡന്റ് സി.എച്ച് മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷത വഹിച്ചു.
ചീഫ് പട്രേൺ സത്താർ കുന്നിൽ സ്നേഹോപഹാരം നൽകി. ജോയ് അലുക്കാസ് എക്സേജ് അസിസ്റ്റൻ്റ് മാനേജർ അബ്ദുൽ അസീസ്, കെ.ഇ.എ.ജനറൽ സെക്രട്ടറി ഹമീദ് മധൂർ,ട്രഷറർ അസീസ് തളങ്കര, ഓർഗനൈസിംഗ് സെക്രട്ടറി സി.എച്ച് ഫൈസൽ,ചീഫ് കോർഡിനേറ്റർ ഹനീഫ പലായി,അഡ് വൈസറി അംഗങ്ങളായ സലാം കളനാട് ,പി.എ നാസർ,കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ സുബൈർ കടാംകോട്,ഹാരിസ് മുട്ടുംന്തല,ജലീൽ ആരിക്കാടി,കബീർ തളങ്കര എന്നിവർ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.