കെഫാക് ഇന്റർ കോണ്ടിനെന്റൽ, ലോകകപ്പ് ഫാൻസ് ഫുട്ബാൾ നടത്തുന്നു
text_fieldsകുവൈത്ത് സിറ്റി: കേരള എക്സ്പാറ്റ്സ് ഫുട്ബാൾ അസോസിയേഷൻ കുവൈത്ത് (കെഫാക്) അൽ അൻസാരി എക്സ്ചേഞ്ച് ഇന്റർ കോണ്ടിനെന്റൽ ആൻഡ് ലോകകപ്പ് ഫാൻസ് ഫുട്ബാൾ ടൂർണമെന്റ് മെട്രോ മെഡിക്കൽ കെയറുമായി സഹകരിച്ച് നടത്തുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിൽ എട്ടു രാജ്യങ്ങൾ പങ്കെടുക്കുന്ന ഇന്റർ കോണ്ടിനെന്റൽ മത്സരങ്ങൾ ഫഹാഹീൽ സൂഖ് സബാ പബ്ലിക് അതോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സ് സ്റ്റേഡിയത്തിൽ നടക്കും.
ഇന്ത്യ, കുവൈത്ത്, ബംഗ്ലാദേശ്, ഘാന, കെനിയ, മാലി, ഐവറി കോസ്റ്റ്, ഈജിപത് എന്നീ രാജ്യങ്ങളെ പ്രതിനിധാനംചെയ്ത് ടീമുകൾ പങ്കെടുക്കും. ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് വേൾഡ് കപ്പ് ഫാൻസ് ടൂർണമെന്റ് ജൂലൈ 22നാണ് നടത്തുന്നത്. ഫാൻസ് ടൂർണമെന്റിൽ കെഫാക്കിലെ പ്രഗല്ഭരായ താരങ്ങൾ വിവിധ രാജ്യങ്ങളുടെ ഫാൻസ് ടീമുകൾക്കുവേണ്ടി ജഴ്സിയണിയും.
അർജന്റീന, ബ്രസീൽ, ജർമനി, ഹോളണ്ട്, ഖത്തർ, സെനഗാൾ, ബെൽജിയം, പോർചുഗൽ, ഇംഗ്ലണ്ട്, ഫ്രാൻസ് എന്നീ ടീമുകളുടെ ഫാൻസ് ടീമുകൾ പങ്കെടുക്കും. സാൽമിയ മെട്രോ സെന്ററിൽ നടന്ന വാർത്തസമ്മേളനത്തിൽ മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ മുസ്തഫ ഹംസ, അൽ അൻസാരി എക്സ്ചേഞ്ച് ബിസിനസ് ഡെവലപ്മെന്റ് മാനേജർ ശ്രീജിത്ത്, കെഫാക് പ്രസിഡന്റ് ബിജു ജോണി, ജനറൽ സെക്രട്ടറി വി.എസ്. നജീബ്, അസിസ്റ്റന്റ് ട്രഷറർ മൻസൂർ, ടൂർണമെന്റ് കോഓഡിനേറ്റർ അബ്ബാസ്, കെഫാക് മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ ജെസ്‌വിൻ, സഹീർ, ബിജു, സുമേഷ്, നാസർ, ഇന്റർ കോണ്ടിനെന്റൽ-വേൾഡ് കപ്പ് ഫാൻസ് ടൂർണമെന്റിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളെ പ്രതിനിധാനംചെയ്ത് ടീം മാനേജർമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.