കെഫാക് സോക്കർ ലീഗ്; യങ് ഷൂട്ടേർസ്, ഇന്നോവേറ്റിവ് ട്രിവാൻഡ്രം എഫ്.സി ജേതാക്കൾ
text_fieldsകുവൈത്ത് സിറ്റി: കെഫാക് സോക്കർ ലീഗ് സീസൺ -9ൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ യങ് ഷൂട്ടേർസ് അബ്ബാസിയയും സോക്കർ ലീഗ് വിഭാഗത്തിൽ ഇന്നോവേറ്റിവ് ട്രിവാൻഡ്രം എഫ്.സിയും ജേതാക്കളായി. സ്ട്രൈക്കർ അബ്ദുൽ നിസാർ നേടിയ ഇരട്ട ഗോളിൽ സോക്കർ കേരളയെ പരാജയപ്പെടുത്തിയാണ് യങ് ഷൂട്ടേർസ് ജേതാക്കളായത്. ടൈ ബ്രേക്കറിൽ 4-3ന് യങ് ഷൂട്ടേർസിനെ മറികന്നാണ് ഇന്നോവേറ്റിവ് ട്രിവാൻഡ്രം എഫ്.സി ജേതാക്കളായത്. മാസ്റ്റേഴ്സ് ലീഗിൽ ബിഗ്ബോയ്സ് എഫ്.സി, സോക്കർ ലീഗിൽ സോക്കർ കേരള എന്നിവ മൂന്നാം സ്ഥാനം നേടി.
മാസ്റ്റേഴ്സ് ലീഗിൽ മികച്ച താരം: ആന്റണി (സോക്കർ കേരള), മികച്ച ഗോൾകീപ്പർ: അബ്ദുൽ ലത്തീഫ് (യങ് ഷൂട്ടേർസ്), മികച്ച ഡിഫൻഡർ: അബ്ദുൽ റഷീദ് (യങ് ഷൂട്ടേർസ്), ടോപ് സ്കോറർ: രാജേഷ് (യങ് ഷൂട്ടേർസ്), ഫെയർ പ്ലേ: കേരള ചലഞ്ചേഴ്സ് എന്നിവരെ തിരഞ്ഞെടുത്തു.
സോക്കർ ലീഗിൽ മികച്ച കളിക്കാരൻ: ജോൺസൺ (ഇന്നവേറ്റിവ് ട്രിവാൻഡ്രം എഫ്.സി), ഗോൾകീപ്പർ: ഹാസിക് (യങ് ഷൂട്ടേർസ് അബ്ബാസിയ), മികച്ച ഡിഫൻഡർ: ബിനു (ഇന്നോവേറ്റിവ് ട്രിവാൻഡ്രം എഫ്.സി), ടോപ് സ്കോറേഴ്സ്: റാഷിദ് (യങ് ഷൂട്ടേർസ് അബ്ബാസിയ), ജിനീഷ് കുട്ടാപ്പു (അൽ ശബാബ് എഫ്.സി), എമേർജിങ് പ്ലേയർ: അമൻ പി. നമ്പ്യാർ (സ്പാർക്സ് എഫ്.സി), ഫെയർ പ്ലേ: ചാമ്പ്യൻസ് എഫ്.സി എന്നിവരും അർഹരായി. 36 ടീമുകളും 900 കളിക്കാരും പങ്കെടുക്കുന്ന പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ പ്രവാസി ഫുട്ബാള് ലീഗാണ് കെഫാക് ലീഗ്. മുഖ്യാതിഥികളായ രാജേഷ് നായർ, ഷഫാസ് അഹ്മദ്, കാർവർണൻ, അമൽ,സുകേഷ്,നൗഫൽ, ഹിക്മത്, നെത് ലാൻ അൽ റഷീദ്, മർസൂഖ് അൽ റഷീദ്, ഉണ്ണികൃഷ്ണൻ, സലിം കൂളന്റ്, കെഫാക് ഭാരവാഹികളായ ബിജു ജോണി, തോമസ് ,റോബർട്ട് ബെർണാഡ്, അബ്ദുൽ റഹ്മാൻ, ടി.വി. സിദ്ദീഖ്, നൗഫൽ ആയിരം വീട്, മൻസൂർ കുന്നത്തേരി, ഫൈസൽ ഇബ്രാഹിം, അഹ്മദ് കല്ലായി, ഹനീഫ, സുമേഷ്, അബ്ബാസ്, ജോസ് കെർണാഡ്, സഹീർ, കമറുദ്ദീൻ, ആരിഫ്, അബ്ദുൽ ലത്തീഫ് എന്നിവർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.