കേര വനിതവേദി വാർഷിക പൊതുയോഗം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് എറണാകുളം റസിഡൻസ് അസോസിയേഷൻ (കേര) വനിത വേദിയുടെ വാർഷിക പൊതുയോഗം അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ നടന്നു. കേര പ്രസിഡന്റ് കെ.ഒ. ബെന്നി അധ്യക്ഷത വഹിച്ചു. വനിത വേദി കൺവീനർ ശ്രീജ അനിൽ സ്വാഗതം പറഞ്ഞു. പുതിയ കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പും നടന്നു. പുതിയ ഭാരവാഹികളായി ഡെയ്സി ബെന്നി (കൺവീനർ), ലിസ്റ്റി ആൻസൺ (സെക്ര), ദീദി ശശികുമാർ (ട്രഷ),
ജിനി ജേക്കബ് (ജോ.കൺ), പ്രസീജ്യ (ജോ. സെക്ര), നൂർജഹാൻ, റിങ്കു, ഷൈനി, റോമിനോ, റെജിന, സംഗീത അശോകൻ, രജനി സുബ്ബയ്യ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി രാജേഷ്, ജനറൽ കൺവീനർ സെബാസ്റ്റ്യൻ, സാമൂഹിക സേവാ കൺവീനർ അനിൽകുമാർ, മീഡിയ കൺവീനർ ബിനിൽ, ശ്രീജ, റീന, ധന്യ എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വനിതവേദി മുൻ ട്രഷറർ രജനി സുബയ്യ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.