വരുമോ കേരള വിമാനം?
text_fieldsകുവൈത്ത് സിറ്റി: പ്രവാസികൾക്ക് ഉത്സവ സീസണുകളിലും അവധിക്കാലത്തും നാട്ടിലെത്താൻ ന്യായമായ വിമാന നിരക്കിൽ ചാർട്ടേഡ് ഫ്ലൈറ്റുകളൊരുക്കാൻ അനുമതി തേടിയ കേരളത്തിന്റെ നടപടി പ്രവാസി സംഘടനകൾ സ്വാഗതം ചെയ്തു. അനുമതി വേഗത്തിലാക്കുന്നതിന് വ്യോമയാന മന്ത്രാലയത്തിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
ഏപ്രിൽ രണ്ടാം വാരം മുതൽ അഡീഷനൽ, ചാർട്ടേഡ് ഫ്ലൈറ്റുകൾ ഒരുക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്റെ വിമാനം യാഥാർഥ്യമായാൽ കുറഞ്ഞ വരുമാനക്കാരായ നിരവധി പേർക്ക് ഗുണം ചെയ്യുമെന്ന് പ്രവാസികൾ അറിയിച്ചു.
വിഷു, ഈസ്റ്റർ, പെരുന്നാൾ എന്നിവ കണക്കിലെടുത്ത് നിരവധി മലയാളികളാണ് നാട്ടിലേക്കു തിരിക്കാനൊരുങ്ങുന്നത്.
എന്നാൽ, വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമേ ഗൾഫിൽനിന്ന് ഇന്ത്യയിലേക്ക് അഡീഷനൽ/ചാർട്ടർ വിമാനങ്ങൾ ഏർപ്പെടുത്താനാകൂ. ഈ അനുമതി ലഭ്യമാകുമോ വിഷയത്തിൽ കേന്ദ്രത്തിന്റെ ഇടപെടലുണ്ടാകുമോ എന്ന് കാത്തിരിക്കുകയാണ് പ്രവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.