പുതിയ നാടകവുമായി കേരള ആർട്ട് ആൻഡ് നാടക അക്കാദമി
text_fieldsകുവൈത്ത് സിറ്റി: പ്രവാസി നാടക കൂട്ടായ്മയായ കേരള ആർട്ട് ആൻഡ് നാടക അക്കാദമി (കാന) ലോക നാടക ദിനാഘോഷവും പുതിയ നാടകത്തിന്റെ പൂജയും സംഘടിപ്പിച്ചു. മംഗഫിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് റെജി മാത്യു അധ്യക്ഷത വഹിച്ചു. പുതിയ നാടകമായ ‘നായകന്റെ’ പൂജ ചടങ്ങുകൾക്ക് രാജു മുഖ്യ കാർമികത്വം വഹിച്ചു.
കാന രക്ഷാധികാരിയും പ്രോഗ്രാം കൺവീനറുമായ സജീവ് കെ. പീറ്റർ നാടക സ്ക്രിപ്റ്റ് സഹസംവിധായകയും മുഖ്യ നടിയുമായ മഞ്ജു മാത്യുവിന് കൈമാറി. ബാബു ചാക്കോള, ജിജു കാലായിൽ, ഷാജഹാൻ കൊടുങ്ങല്ലൂർ എന്നിവർ ആശംസ നേർന്നു. സെക്രട്ടറി പുന്നൂസ് അഞ്ചേരിൽ സ്വാഗതവും ട്രഷറർ ഡേവിസ് തരകൻ നന്ദിയും പറഞ്ഞു. ബാബു ചാക്കോള സംവിധാനം നിർവഹിക്കുന്ന നാടകത്തിന് ഹേമന്ത്കുമാർ ആണ് രചന നിർവഹിച്ചിരിക്കുന്നത്. ചരിത്ര ഇതിഹാസ നാടകമായ ‘നായകൻ’ ഒക്ടോബറിൽ അരങ്ങിലെത്തും. മഴ, വൈരം തുടങ്ങിയ നാടകങ്ങൾക്കുശേഷം ഹേമന്ത് കുമാർ രചിച്ച നാടകമാണ് ‘നായകൻ’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.