Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകേ​ര​ള അ​സോ​സി​യേ​ഷ​ൻ...

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അം​ബാ​സ​ഡ​റെ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അം​ബാ​സ​ഡ​റെ സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

കേ​ര​ള അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ ഭാ​ര​വാ​ഹി​ക​ൾ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജി​നെ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

കു​വൈ​ത്ത്​ സി​റ്റി: കേ​ര​ള അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ ഭാ​ര​വാ​ഹി​ക​ൾ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​െൻറ വി​വി​ധ വി​ഷ​യ​ങ്ങ​ൾ അം​ബാ​സ​ഡ​റു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി. നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ കു​വൈ​ത്തി​ലേ​ക്ക് വ​രാ​ൻ യാ​ത്ര​തി​രി​ച്ച്​ യു.​എ.​ഇ​യി​ൽ കു​ടു​ങ്ങി​യ​വ​ർ​ക്ക്​ വേ​ണ്ടി ഇ​ട​പെ​ടാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്ന്​ പ്ര​തി​നി​ധി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു. വാ​ണി​ജ്യ നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ലം ബു​ദ്ധി​മു​ട്ടു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ളു​ക​യാ​ണെ​ങ്കി​ൽ നി​ത്യോ​പ​ക സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ക​ത​യും അ​ദ്ദേ​ഹ​ത്തി​നു മു​ന്നി​ൽ​വെ​ച്ചു.

എം​ബ​സി​യു​ടെ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ലെ വ​ള​ർ​ന്നു​വ​രു​ന്ന ച​ല​ച്ചി​ത്ര​കാ​ര​ന്മാ​ർ​ക്കാ​യി ഹ്ര​സ്വ​ചി​ത്ര മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത്​ എം​ബ​സി നി​യ​മ സെ​ല്ലി​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​െ​റ​ക്കൂ​ടി ഊ​ർ​ജ​സ്വ​ല​മാ​ക്ക​ണ​മെ​ന്നും, അ​ന്യാ​യ​മാ​യി ക്രി​മി​ന​ൽ ന​ട​പ​ടി​ക​ളി​ൽ പെ​ട്ടു​കി​ട​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ambassador
News Summary - Kerala Association officials visited the Ambassador
Next Story