Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകേരള ബജറ്റ്​ 2021:...

കേരള ബജറ്റ്​ 2021: പ്ര​വാ​സി പെ​ൻ​ഷ​ൻ വ​ർ​ധ​ന​വി​ൽ ആ​ശ്വാ​സം

text_fields
bookmark_border
കേരള ബജറ്റ്​ 2021: പ്ര​വാ​സി പെ​ൻ​ഷ​ൻ വ​ർ​ധ​ന​വി​ൽ ആ​ശ്വാ​സം
cancel

കു​വൈ​ത്ത്​ സി​റ്റി: പ്ര​വാ​സി പെ​ൻ​ഷ​ൻ 3500 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കു​മെ​ന്ന കേ​ര​ള ബ​ജ​റ്റി​ലെ പ്ര​ഖ്യാ​പ​നം പ്ര​വാ​സി​ക​ൾ​ക്ക്​ ആ​ശ്വാ​സ​വാ​ർ​ത്ത. നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​വ​രു​ടെ പെ​ൻ​ഷ​ൻ 3000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കു​മെ​ന്നും പ്ര​ഖ്യാ​പ​ന​മു​ണ്ട്. അ​തേ​സ​മ​യം, പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​നി​ധി അം​ശ​ദാ​യം 350 രൂ​പ​യാ​യും നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​വ​രു​ടേ​ത്​ 200 രൂ​പ​യാ​യും ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​ന്​ 30 ​കോ​ടി​യും പ്ര​വാ​സി ക്ഷേ​മ​നി​ധി​ക്ക്​ ഒ​മ്പ​ത്​ കോ​ടി​യും അ​നു​വ​ദി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം ആ​ശ്വാ​സ​മാ​ണ്.

പ്ര​വാ​സി തൊ​ഴി​ൽ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക്ക്​ 100 കോ​ടി ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തു​മെ​ന്നും ജൂ​ലൈ​യി​ൽ ഒാ​ൺ​ലൈ​നാ​യി പ്ര​വാ​സി സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ്​ ​െഎ​സ​ക്​ ബ​ജ​റ്റ്​ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. ഏ​കോ​പി​ത പ്ര​വാ​സി തൊ​ഴി​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ദേ​ശ​ത്തു​നി​ന്ന്​ മ​ട​ങ്ങി​വ​രു​ന്ന​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​മെ​ന്നും മ​ട​ങ്ങി​വ​രു​ന്ന​വ​ർ​ക്ക്​ നൈ​പു​ണ്യ പ​രി​ശീ​ല​നം ന​ൽ​കി വീ​ണ്ടും വി​ദേ​ശ​ത്ത്​ പോ​കാ​ൻ സ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്നും പ്ര​വാ​സി ചി​ട്ടി ഉൗ​ർ​ജി​ത​പ്പെ​ടു​ത്തു​മെ​ന്നും ബ​ജ​റ്റ്​ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. ബ​ജ​റ്റി​ലെ പ​രാ​മ​ർ​ശ​ങ്ങ​ളെ പ്ര​കീ​ർ​ത്തി​ച്ച്​ സ​ർ​ക്കാ​ർ അ​നു​കൂ​ല സം​ഘ​ട​ന​ക​ൾ രം​ഗ​ത്തെ​ത്തി. ഇ​ട​ത്​ അ​നു​കൂ​ലി​ക​ളാ​യ വ്യ​ക്​​തി​ക​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലു​ടെ പ്ര​കീ​ർ​ത്തി​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം, പ്ര​ഖ്യാ​പ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ്​ മു​ന്നി​ൽ ക​ണ്ടു​ള്ള ഗി​മ്മി​ക്ക്​ ആ​ണെ​ന്നാ​ണ്​ പ്ര​തി​പ​ക്ഷ അ​നു​കൂ​ല സം​ഘ​ട​ന​ക​ളു​ടെ​യും വ്യ​ക്​​തി​ക​ളു​ടെ​യും വാ​ദം. പ്ര​വാ​സി ക്ഷേ​മ​ത്തി​ന്​ നി​ല​വി​ലെ സം​സ്ഥാ​ന സ​ർ​ക്കാ​ർ 180 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച​താ​യും ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ 68 കോ​ടി മാ​ത്ര​മാ​ണ്​ ചെ​ല​വ​ഴി​ച്ച​തെ​ന്നും തോ​മ​സ്​ ​െഎ​സ​ക്​ ബ​ജ​റ്റ്​ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

വ​ഞ്ചി​ത​രാ​കാ​തി​രി​ക്കു​ക –സോ​ഷ്യ​ൽ ഫോ​റം

കു​വൈ​ത്ത് സി​റ്റി: സം​സ്ഥാ​ന ബ​ജ​റ്റ് തു​ട​ർ​ഭ​ര​ണ​ത്തി​നു​ള്ള പ്ര​വ​ർ​ത്ത​ന​മാ​യി​ട്ട് മാ​ത്ര​മേ കാ​ണാ​ൻ സാ​ധി​ക്കൂ​വെ​ന്ന് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം കു​വൈ​ത്ത്​ കേ​ര​ള സം​സ്ഥാ​ന ക​മ്മി​റ്റി പ​റ​ഞ്ഞു. ലോ​കം മ​ഹാ​മാ​രി​യി​ൽ അ​ക​പ്പെ​ട്ട​പ്പോ​ൾ പ്ര​വാ​സി​ക​ൾ സ്വ​ന്തം നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ ആ​ഗ്ര​ഹി​ച്ച​പ്പോ​ൾ ത​ട​സ്സ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​വ​രാ​ണ് വീ​ണ്ടും മോ​ഹ​ന​വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി വ​ഞ്ചി​ക്കു​ന്ന​ത്. തി​രി​ച്ചു​വ​ന്ന പ്ര​വാ​സി​ക​ളു​ടെ ക​ണ​ക്ക് കൃ​ത്യ​മാ​യി സ​ർ​ക്കാ​റി​െൻറ പ​ക്ക​ൽ ഇ​ല്ല. വി​ദേ​ശ​ത്ത് കോ​വി​ഡ് സ​മ​യ​ത്ത് മ​ര​ണ​പ്പെ​ട്ട പ്ര​വാ​സി കു​ടും​ബ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കു​ന്നി​ട​ത്തു​പോ​ലും സ​ർ​ക്കാ​ർ പ​രാ​ജ​യ​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ്​ മു​ന്നി​ൽ ക​ണ്ടു​ള്ള ഇ​ത്ത​രം ഗി​മ്മി​ക്കു​ക​ൾ ത​ള്ളി​ക്ക​ള​യാ​ൻ പ്ര​വാ​സി​ക​ളും പ്ര​വാ​സി കു​ടും​ബ​ങ്ങ​ളും ത​യാ​റാ​വേ​ണ്ട​തു​ണ്ടെ​ന്നും ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം വാ​ർ​ത്ത​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

പ്ര​വാ​സി​ക​ൾ​ക്ക് ക​രു​ത്ത്‌ പ​ക​ർ​ന്ന ബ​ജ​റ്റ് –ക​ല കു​വൈ​ത്ത്​

കു​വൈ​ത്ത്​ സി​റ്റി: ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഊ​ന്ന​ൽ ന​ൽ​കി​യും വി​വി​ധ പ്ര​വാ​സി ക്ഷേ​മ​പ​ദ്ധ​തി​ക​ളു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ചും ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് അ​വ​ത​രി​പ്പി​ച്ച കേ​ര​ള ബ​ജ​റ്റി​നെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ക​ല കു​വൈ​ത്ത്. കേ​ര​ള​ത്തി​നും പ്ര​വാ​സി സ​മൂ​ഹ​ത്തി​നും ഉ​ണ​ർ​വേ​കു​ന്ന ബ​ജ​റ്റാ​ണി​ത്.

പ്ര​വാ​സി​ക​ൾ​ക്ക് മി​ക​ച്ച പ​രി​ഗ​ണ​ന​യാ​ണ് ല​ഭി​ച്ച​ത്. ക്ഷേ​മ​നി​ധി പെ​ന്‍ഷ​ന്‍ വി​ദേ​ശ​ത്തു​ള്ള​വ​ര്‍ക്ക് 3500 രൂ​പ​യാ​യും, നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​വ​രു​ടേ​ത് 3000 രൂ​പ​യാ​യും വ​ര്‍ധി​പ്പി​ച്ച ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം ശ്ര​ദ്ധേ​യ​മാ​ണ്. പ്ര​വാ​സി പു​ന​ര​ധി​വാ​സ​വും നൈ​പു​ണ്യ വി​ക​സ​ന​വും ഉ​ൾ​പ്പെ​ടെ വി​ഷ​യ​ങ്ങ​ളി​ൽ ക​ല കു​വൈ​ത്ത്​ ഉ​ൾ​പ്പെ​ടെ സം​ഘ​ട​ന​ക​ളു​ടെ ഏ​റെ​നാ​ള​ത്തെ ആ​വ​ശ്യ​മാ​ണ് ബ​ജ​റ്റ്​ പ്ര​ഖ്യാ​പ​ന​ത്തി​ലു​ള്ള​ത്.

പ്ര​വാ​സി ക്ഷേ​മം കൂ​ടാ​തെ വ​യോ​ജ​ന​ക്ഷേ​മം, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ൽ, വ​നി​താ​ക്ഷേ​മം തു​ട​ങ്ങി സ​ർ​വ​ത​ല​ത്തി​ലും വി​വി​ധ പ​ദ്ധ​തി​ക​ളും, ആ​നു​കൂ​ല്യ​ങ്ങ​ളും ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ബ​ജ​റ്റി​ൽ ന​ൽ​കി​യ പ​രി​ഗ​ണ​ന ഇ​ട​തു സ​ർ​ക്കാ​റി​െൻറ പ്ര​വാ​സി​ക​ളോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത കാ​ണി​ക്കു​ന്ന​താ​ണെ​ന്നും ക​ല കു​വൈ​ത്ത്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opnionKerala Budget 2021
Next Story