Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകേരള ബജറ്റ്​: വേണ്ടത്​...

കേരള ബജറ്റ്​: വേണ്ടത്​ പ്രഖ്യാപനങ്ങളല്ല; നടപടികളെന്ന്​ പ്രവാസികൾ

text_fields
bookmark_border
കേരള ബജറ്റ്​: വേണ്ടത്​ പ്രഖ്യാപനങ്ങളല്ല; നടപടികളെന്ന്​ പ്രവാസികൾ
cancel

കു​വൈ​ത്ത്​ സി​റ്റി: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​റി​െൻറ ക​ന്നി ബ​ജ​റ്റി​ന്​ പ്ര​വാ​സ ലോ​ക​ത്ത്​ സ​മ്മി​ശ്ര പ്ര​തി​ക​ര​ണം. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ൽ പ​ല​തും ഇ​പ്പോ​ഴും ക​ട​ലാ​സി​ലി​രി​ക്കു​േ​മ്പാ​ൾ പു​തി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ടെ സാ​ധ്യ​ത എ​ത്ര​ത്തോ​ള​മു​ണ്ടെ​ന്ന്​ അ​വ​ർ ചോ​ദി​ക്കു​ന്നു.

മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​െൻറ 54ാം പേ​ജി​ൽ പ്ര​വാ​സി​ക​ൾ​ക്കാ​യി ര​ണ്ട്​ പ​ദ്ധ​തി​ക​ളാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്. ജോ​ലി ന​ഷ്​​ട​പ്പെ​ട്ട്​ നാ​ട്ടി​ലെ​ത്തി​യ പ്ര​വാ​സി​ക​ളെ ​പു​ന​ര​ധി​വ​സി​പ്പി​ക്കാ​നും അ​വ​ർ​ക്ക്​ സ്വ​യം തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കാ​നു​മു​ള്ള 'നോ​ർ​ക്ക സെ​ൽ​ഫ്​ എം​േ​പ്ലാ​യ്​​മെൻറ്​ സ്​​കീ​മാ​ണ്​ ഇ​തി​ൽ പ്ര​ധാ​നം. ഈ ​പ​ദ്ധ​തി പ്ര​കാ​രം വി​വി​ധ ധ​ന​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച്​ കു​റ​ഞ്ഞ പ​ലി​ശ​ക്ക്​ 1000 കോ​ടി രൂ​പ​യു​ടെ വാ​യ്​​പ ല​ഭ്യ​മാ​ക്കും. പ​ലി​ശ ഇ​ള​വി​ന്​​ 25 കോ​ടി​യും അ​നു​വ​ദി​ച്ചു. പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി​ക്കാ​യു​ള്ള ബ​ജ​റ്റ്​ വി​ഹി​തം 170 കോ​ടി​യാ​യി ഉ​യ​ർ​ത്തി​യ​താ​ണ്​ ര​ണ്ടാ​മ​ത്തെ പ്ര​ഖ്യാ​പ​നം. പ്ര​വാ​സി​ക​ളി​ൽ 14.32 ല​ക്ഷം പേ​രും തി​രി​കെ​യെ​ത്തി​യെ​ന്ന ഞെ​ട്ടി​ക്കു​ന്ന ക​ണ​ക്ക്​ പു​റ​ത്തു​വി​ട്ട സ​ർ​ക്കാ​റി​ന്, ഇ​വ​ർ​ക്കാ​യി വ്യ​ക്​​ത​മാ​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. മ​ട​ങ്ങി​യെ​ത്തി​യ​വ​രി​ൽ ഏ​റെ​യും തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ട്ട​വ​രാ​ണെ​ന്നും ബ​ജ​റ്റി​ൽ പ​റ​യു​ന്നു​ണ്ട്.

സ​മാ​ന പ​ദ്ധ​തി​ക​ൾ ക​ഴി​ഞ്ഞ വ​ർ​ഷം തോ​മ​സ്​ ഐ​സ​ക്​ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ലു​മു​ണ്ടാ​യി​രു​ന്നു. ജോ​ലി ന​ഷ്​​ട​മാ​യി നാ​ട്ടി​ൽ വ​രു​ന്ന​വ​ർ​ക്ക്​ സ​ർ​ക്കാ​ർ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്ന തോ​ന്ന​ലു​ള​വാ​ക്കു​ന്ന ബ​ജ​റ്റാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ർ​ഷം. എ​ന്നാ​ൽ, ഇ​തി​ൽ എ​ത്ര​ത്തോ​ളം യാ​ഥാ​ർ​ഥ്യ​മാ​ക്കി എ​ന്ന​ത്​ ചോ​ദ്യ​ചി​ഹ്​​ന​മാ​യി നി​ൽ​ക്കു​ന്നു. പ്ര​വാ​സി സം​ഘ​ട​ന​ക​ൾ​ക്ക്​ ധ​ന​സ​ഹാ​യ​ത്തി​ന്​ ര​ണ്ടു കോ​ടി നീ​ക്കി​വെ​ച്ചി​രു​ന്നു. ഇ​തും യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല. ലോ​ക​കേ​ര​ള സ​ഭ​ക്ക്​ 12 കോ​ടി വ​ക​യി​രു​ത്തി​യെ​ങ്കി​ലും പ്ര​വ​ർ​ത്ത​നം ന​ട​ന്നി​ട്ടി​ല്ലെ​ന്ന്​ ലോ​ക കേ​ര​ള സ​ഭ അം​ഗ​ങ്ങ​ൾ ത​ന്നെ പ​റ​യു​ന്നു. പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ബോ​ധ​വ​ത്​​ക​ര​ണ​ത്തി​ന്​ ഫ​ണ്ട്​ അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ്പാ​യി​ല്ല. പ്ര​വാ​സി ചി​ട്ടി​യോ​ടൊ​പ്പം പെ​ൻ​ഷ​നും ഇ​ൻ​ഷു​റ​ൻ​സും ഏ​ർ​പ്പെ​ടു​ത്താ​നും ബ​ജ​റ്റി​ൽ നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു.

മു​ൻ ബ​ജ​റ്റി​ലെ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ന​ട​പ്പാ​ക്കി​യാ​ൽ പ്ര​വാ​സി​ക​ൾ​ക്ക്​ ആ​ശ്വാ​സ​മാ​കും. കേ​ര​ള​ത്തി​ലെ 35 ല​ക്ഷ​ത്തോ​ളം ജ​ന​ങ്ങ​ൾ വി​വി​ധ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്തി​രു​ന്നു എ​ന്നാ​ണ്​ അ​നൗ​ദ്യോ​ഗി​ക ക​ണ​ക്ക്. ഇ​തി​ൽ 14 ല​ക്ഷം പേ​ർ മ​ട​ങ്ങി​യെ​ത്തി​യെ​ന്ന്​ സ​ർ​ക്കാ​ർ ത​ന്നെ പ​റ​യു​േ​മ്പാ​ൾ പ്ര​തി​സ​ന്ധി​യു​ടെ ആ​ഴം മ​ന​സ്സി​ലാ​ക്കാം. ഇ​വ​രി​ൽ ഒ​രു ശ​ത​മാ​ന​ത്തി​നു​ പോ​ലും പു​ന​ര​ധി​വാ​സം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന​താ​ണ്​ സ​ത്യം.

സം​സ്​​ഥാ​ന ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്​ വ​ലി​യ മ​ട​ങ്ങി​വ​ര​വ്​ ഉ​ണ്ടാ​യ​ത്. വ്യ​ക്​​തി​പ​ര​മാ​യി മാ​ത്ര​മ​ല്ല, നാ​ടി​െൻറ സ​മ്പ​ദ്​​വ്യ​വ​സ്​​ഥ​യെ ത​കി​ടം മ​റി​ക്കു​ന്ന​താ​ണ്​ പ്ര​വാ​സി​ക​ളു​ടെ ഒ​ഴു​ക്ക്. വ​ർ​ഷാ​വ​ർ​ഷം ല​ക്ഷ​ക്ക​ണ​ക്കി​ന്​ രൂ​പ കേ​ര​ള​ത്തി​ലേ​ക്കെ​ത്തി​ച്ചി​രു​ന്ന​വ​രാ​ണ്​ ഇ​പ്പോ​ൾ തൊ​ഴി​ലി​ല്ലാ​തെ വീ​ട്ടി​ലി​രി​ക്കു​ന്ന​ത്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്​​ത​ ഇ​വ​ര​ു​ടെ തൊ​ഴി​ൽ വൈ​ദ​ഗ്​​ദ്യം ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ആ​വി​ഷ്​​ക​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നെ​ങ്കി​ലും ന​ട​പ്പാ​യി​ട്ടി​ല്ല.നാ​ട്ടി​ലെ​ത്തി​യ പ്ര​വാ​സി​ക​ൾ ചെ​റി​യ ശ​മ്പ​ള​ത്തി​നാ​ണെ​ങ്കി​ലും ഗ​ൾ​ഫി​ലേ​ക്കു​ത​ന്നെ മ​ട​ങ്ങാ​ൻ തു​നി​യു​ന്ന​തി​െൻറ കാ​ര​ണ​വും ഈ ​അ​വ​ഗ​ണ​ന​യാ​ണ്.

പൊ​ടി​ക്കൈ​ക​ൾ അ​പ​ര്യാ​പ്​​തം; എ​ത്തി​യി​രു​ന്ന​ത്​ കോ​ടി​ക​ൾ

ബ​ജ​റ്റി​ലെ പൊ​ടി​ക്കൈ​ക​ൾ കൊ​ണ്ട്​ മ​റി​ക​ട​ക്കാ​വു​ന്ന​ത​ല്ല കേ​ര​ള​ത്തി​ലെ പ്ര​വാ​സി പ്ര​തി​സ​ന്ധി​യെ​ന്ന്​ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. കേ​ര​ള​ത്തി​െൻറ ജി.​ഡി.​പി​യു​ടെ 20 ശ​ത​മാ​ന​വും എ​ത്തി​യി​രു​ന്ന​ത്​ പ്ര​വാ​സ​ലോ​ക​ത്തു​നി​ന്നാ​ണ്. റി​സ​ർ​വ് ബാ​ങ്കി​െൻറ 2018ലെ ​ക​ണ​ക്കു​​പ്ര​കാ​രം ഇ​ന്ത്യ​യി​ലെ​ത്തു​ന്ന മൊ​ത്തം പ്ര​വാ​സി പ​ണ​ത്തി​െൻറ 19 ശ​ത​മാ​ന​വും കേ​ര​ള​ത്തി​ലേ​ക്കാ​ണ്.

മ​ഹാ​രാ​ഷ്​​ട്ര (16.7 ശ​ത​മാ​നം), ക​ർ​ണാ​ട​ക (15), ത​മി​ഴ്​​നാ​ട്​ (എ​ട്ട്) എ​ന്നീ വ​ലി​യ സം​സ്​​ഥാ​ന​ങ്ങ​ൾ പോ​ലും കേ​ര​ള​ത്തി​നു​ പി​ന്നി​ലാ​ണ്. ല​ക്ഷം കോ​ടി രൂ​പ​യാ​ണ്​ കേ​ര​ള​ത്തി​ലെ ബാ​ങ്കു​ക​ളി​ൽ പ്ര​വാ​സി​ക​ൾ നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് വ​ലി​യ തോ​തി​ൽ​ പി​ൻ​വ​ലി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യേ​ക്കും. ഇ​തൊ​ഴി​വാ​ക്കാ​ൻ വ​ൻ​കി​ട പ്ര​വാ​സി പു​ന​ര​ധി​വാ​സ പാ​ക്കേ​ജു​ക​ൾ ന​ട​പ്പാ​ക്കേ​ണ്ടി​വ​രും.

സെൻറ​ർ ഫോ​ർ ഡെ​വ​ല​പ്​​മെൻറ്​ സ്​​റ്റ​ഡീ​സി​െൻറ മൈ​ഗ്രേ​ഷ​ൻ മോ​ണി​റ്റ​റി​ങ്​ പ​ഠ​ന പ്ര​കാ​രം 1991ൽ ​പ്ര​വാ​സി​ക​ൾ നാ​ട്ടി​ലേ​ക്ക​യ​ച്ച​ത്​ 3025 കോ​ടി രൂ​പ​യാ​ണ്. 2008ൽ ​എ​ത്തി​യ​പ്പോ​ൾ ഇ​ത്​ 43,288 കോ​ടി​യാ​യി. 2021 എ​ത്തു​േ​മ്പാ​ൾ ഇ​ത്​ ​ഇ​ര​ട്ടി​യി​ലേ​റെ വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​വ​ർ​ക്കും പ്ര​തീ​ക്ഷ – െഎ.​എം.​സി.​സി

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ് മ​ഹാ​മാ​രി സൃ​ഷ്​​ടി​ച്ച ആ​രോ​ഗ്യ സാ​മ്പ​ത്തി​ക അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്ക്​ ഇ​ട​യി​ൽ ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ്​ പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​വ​ർ​ക്കും പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണെ​ന്ന്​ െഎ.​എം.​സി.​സി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​ടു​ത്ത സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ഴും പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന്​ ഉൗ​ന്ന​ൽ ന​ൽ​കി.

പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തെ ഓ​രോ​രു​ത്ത​ർ​ക്കും സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന ബ​ജ​റ്റി​ലെ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​മാ​ണ്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും ജ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്ന്​ പി​ന്നാ​ക്കം പോ​കു​ന്നി​ല്ല. പു​തി​യ നി​കു​തി നി​ര്‍ദേ​ശ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല എ​ന്ന​തും സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന്​ ഐ.​എം.​സി.​സി ജി.​സി.​സി ചെ​യ​ർ​മാ​ൻ സ​ത്താ​ർ കു​ന്നി​ൽ പ​റ​ഞ്ഞു.

ആരോഗ്യ മേഖലക്ക്​ കരുതൽ –ആസാദ്​ മൂപ്പൻ

കോവിഡ് പ്രതിരോധ രംഗത്തും അനുബന്ധ മേഖലകളിലും പരമാവധി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന ബജറ്റാണിതെന്ന്​ ആസ്​റ്റര്‍ ഡി.എം ഹെല്‍ത്ത് കെയർ സ്ഥാപക ചെയര്‍മാനും മാനേജിങ്​ ഡയറക്ടറുമായ ഡോ. ആസാദ്​ മൂപ്പൻ. പ്രതിരോധത്തിനും ചികിത്സക്കും പുനരധിവാസത്തിനുമായി ആരോഗ്യമേഖലക്ക്​ വലിയ ധനസഹായം നല്‍കിയിട്ടുണ്ട്. വാക്‌സിനേഷനും അതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കും ബജറ്റ് മുന്‍ഗണന നല്‍കുന്നു. പ്രവാസി ക്ഷേമ പദ്ധതികള്‍ക്കായി ഫണ്ട് അനുവദിച്ചതും നല്ല ചുവടുവെപ്പാണെന്ന് അദ്ദേഹം​ പറഞ്ഞു.

പ്രവാസിക്ഷേമത്തിന് ഊന്നൽ നൽകിയ ബജറ്റ് –കല കുവൈത്ത്

കു​വൈ​ത്ത്​ സി​റ്റി: ക​ടു​ത്ത വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​മ്പോ​ഴും പ്ര​വാ​സി​ക​ളെ കൂ​ടി ചേ​ര്‍ത്തു​പി​ടി​ക്കു​ന്ന​താ​ണ്‌ ര​ണ്ടാം പി​ണ​റാ​യി സ​ര്‍ക്കാ​റി​െൻറ ആ​ദ്യ ബ​ജ​റ്റെ​ന്ന് ക​ല കു​വൈ​ത്ത്. പ്ര​വാ​സി​ക്ഷേ​മ​ത്തി​ന് കൂ​ടു​ത​ൽ ഊ​ന്ന​ൽ ന​ൽ​കി​യ ബ​ജ​റ്റാ​ണ് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​വ​ത​രി​പ്പി​ച്ച​ത്‌. നോ​ര്‍ക്ക സെ​ല്‍ഫ് എം​പ്ലോ​യ്‌​മെൻറ്​ സ്‌​കീം വ​ഴി 1000 കോ​ടി രൂ​പ വാ​യ്പ ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ പ​ലി​ശ ഇ​ള​വ് ന​ല്‍കു​ന്ന​തി​ന് 25 കോ​ടി രൂ​പ ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

കോ​വി​ഡ് മ​ഹാ​മാ​രി മൂ​ലം തി​രി​കെ​യെ​ത്തി​യ 14 ല​ക്ഷ​ത്തോ​ളം പ്ര​വാ​സി​ക​ളി​ൽ ജോ​ലി ന​ഷ്​​ട​പ്പെ​ട്ട​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നും തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ പ്രാ​പ്ത​രാ​ക്കാ​നു​മു​ള്ള പ​ദ്ധ​തി​യാ​ണ് നോ​ർ​ക്ക സെ​ൽ​ഫ് എം​പ്ലോ​യ്മെൻറ്​ സ്കീം. ​

കൂ​ടാ​തെ വി​വി​ധ പ്ര​വാ​സി പ​ദ്ധ​തി​ക​ൾ​ക്കു​ള്ള ബ​ജ​റ്റ്‌ വി​ഹി​തം 170 കോ​ടി​യാ​യി ഉ​യ​ർ​ത്തി. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‌ ഊ​ന്ന​ല്‍ ന​ല്‍‌​കി അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ് തി​ക​ഞ്ഞ യാ​ഥാ​ര്‍ഥ്യ​ബോ​ധ​ത്തോ​ടെ​യു​ള്ള​താ​ണെ​ന്നും സം​സ്ഥാ​ന​ത്തി​െൻറ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​വാ​സി​ക​ളെ കൂ​ടി ചേ​ര്‍ത്തു​പി​ടി​ച്ചു​കൊ​ണ്ടു​ള്ള​താ​ണെ​ന്നും ക​ല കു​വൈ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ ജ്യോ​തി​ഷ് ചെ​റി​യാ​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​കെ. നൗ​ഷാ​ദ് എ​ന്നി​വ​ര്‍ വാ​ർ​ത്ത​ക്കു​റി​പ്പി​ല്‍ പ​റ​ഞ്ഞു.

ബജറ്റ്​ നിരാശജനകവും ആവർത്തനവും –ഒ.​െഎ.സി.സി

കു​വൈ​ത്ത്​ സി​റ്റി: കേ​ര​ള ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച സം​സ്ഥാ​ന ബ​ജ​റ്റ് തി​ക​ച്ചും നി​രാ​ശ​ജ​ന​ക​മെ​ന്ന്​ ഒ.​ഐ.​സി.​സി കു​വൈ​ത്ത്​ പ്ര​തി​ക​രി​ച്ചു. മു​ൻ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്​ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​െൻറ ആ​വ​ർ​ത്ത​നം മാ​ത്ര​മാ​ണി​ത്. ക്രി​യാ​ത്മ​മാ​യ പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ൻ​ അ​ദ്ദേ​ഹ​ത്തി​ന്​ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ഇ​ന്ന​ത്തെ കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ മേ​ഖ​ല​ക്ക് പ്രാ​ധാ​ന്യം കൊ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും മ​റ്റു സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളെ ഉ​യ​ർ​ത്തു​ന്ന​തി​ന്​ പ​ര്യാ​പ്​​ത​മാ​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ബ​ജ​റ്റി​ൽ പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ല. പ്ര​വാ​സി സ​മൂ​ഹ​ത്തി​െൻറ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ പ​ര്യാ​പ്​​ത​മാ​യ കാ​ര്യ​മാ​യ സം​ഭാ​വ​ന​യൊ​ന്നും ഈ ​ബ​ജ​റ്റി​ലി​ല്ലെ​ന്ന്​ ഒ.​ഐ.​സി.​സി കു​വൈ​ത്ത്​ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BudgetExpatriates
News Summary - Kerala Budget: No announcements needed; Expatriates called measures
Next Story