അംഗങ്ങളുടെ കുടുംബങ്ങൾക്ക് ആശ്വാസവുമായി ‘ഒരുമ’
text_fieldsകുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) കുവൈത്ത് നടത്തുന്ന സാമൂഹിക ക്ഷേമപദ്ധതിയായ ‘ഒരുമ’യിൽ അംഗമായിരിക്കെ മരണപ്പെട്ടവർക്ക് സഹായധനം കൈമാറി. പത്തനംതിട്ട പെരുമല സ്വദേശി സതീഷ് കുമാർ, കണ്ണൂർ തലശ്ശേരി ആൽബിൻ ജോസഫ്, കോഴിക്കോട് പുതിയറ സ്വദേശി കെ.വി. ആദിൽ എന്നിവരുടെ പേരിലുള്ള സഹായധനം അദ്ദേഹത്തിന്റെ ബന്ധുക്കൾക്ക് കൈമാറി.
സതീഷ് കുമാറിന്റെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും ആൽബിൻ ജോസഫിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുമാണ് സഹായധനം നൽകിയത്. ഒരുമ സെക്രട്ടറി നവാസ്, ട്രഷറർ അൽത്താഫ്, അൻവർ ഇസ്മായിൽ, റിയാസ്, ഐ.ഡബ്ല്യു അംഗങ്ങളായ രേഷ്മ, ഷാഫ്സി എന്നിവർ ചേർന്ന് തുക കൈമാറി.കെ.വി. ആദിലിന്റെ പേരിലുള്ള മൂന്ന് ലക്ഷം സഹായധനം ജമാഅത്തെ ഇസ്ലാമി പ്രാദേശിക പ്രസിഡന്റ് ശരീഫ് കുറ്റിക്കാട്ടൂരിൽ, അഷ്റഫ് വാക്കത്ത്, പി.ജെ. അമീർ ഇസ്മായിൽ എന്നിവരുടെ നേതൃത്വത്തിൽ കൈമാറിയതായും ഒരുമ കുവൈത്ത് അറിയിച്ചു. കുവൈത്തിലെ എല്ലാ മലയാളികൾക്കും പദ്ധതിയുടെ ഭാഗമാകാമെന്ന് ‘ഒരുമ’ അറിയിച്ചു. പദ്ധതിയിലെ അംഗങ്ങൾ മരണപ്പെട്ടാൽ അഞ്ചുലക്ഷം രൂപവരെ സഹായധനം ലഭിക്കും. ഹൃദയശസ്ത്രക്രിയ, ആൻജിയോ പ്ലാസ്റ്റി, പക്ഷാഘാതം, അർബുദം, വൃക്ക,ഡയാലിസിസ് ചികിത്സകൾക്കും ധനസഹായവും ലഭിക്കും. ഹൃദയ ശസ്ത്രക്രിയക്ക് 50,000 ഇന്ത്യൻ രൂപയും ആൻജിയോപ്ലാസ്റ്റി, പക്ഷാഘാതം, അർബുദം, വൃക്ക, ഡയാലിസിസ് ചികിത്സകൾക്ക് 25,000 ഇന്ത്യൻ രൂപയുമാണ് സഹായം ലഭിക്കുക. എല്ലാവർഷവും ഡിസംബറിലാണ് ഒരുമ അംഗത്വ കാമ്പയിനെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.