Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകേ​ര​ളൈ​റ്റ്‌​സ്...

കേ​ര​ളൈ​റ്റ്‌​സ് മെ​ഡി​ക്ക​ൽ ഫോ​റം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു

text_fields
bookmark_border
കേ​ര​ളൈ​റ്റ്‌​സ് മെ​ഡി​ക്ക​ൽ ഫോ​റം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു
cancel
camera_alt

കേ​ര​ളൈ​റ്റ്‌​സ് മെ​ഡി​ക്ക​ൽ ഫോ​റം ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ എ​ന്ന നി​ല​യി​ൽ കേ​ര​ളൈ​റ്റ്‌​സ് മെ​ഡി​ക്ക​ൽ ഫോ​റം രൂ​പ​വ​ത്​​ക​രി​ച്ചു.

സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ളാ​യ ന​ഴ്‌​സു​മാ​ർ, പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ ഉ​ൾ​ക്കൊ​ള്ളു​ന്ന സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണ ജോ​ർ​ജ്​ നി​ർ​വ​ഹി​ച്ചു.

കു​വൈ​ത്തി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ കൂ​ട്ടാ​യ്മ രൂ​പ​പ്പെ​ടു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഇ​തി​ൽ ഭാ​ഗ​മാ​യ എ​ല്ലാ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും അ​ഭി​വാ​ദ്യം​ചെ​യ്യു​ന്ന​താ​യും ഒാ​ൺ​ലൈ​ൻ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത്​ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ​ ജോ​ർ​ജ്​​പ​റ​ഞ്ഞു. ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഗീ​ത സു​ദ​ർ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നോ​ർ​ക്ക റൂ​ട്ട്സ് റെ​സി​ഡ​ൻ​റ്​ വൈ​സ് ചെ​യ​ർ​മാ​ൻ കെ. ​വ​ര​ദ​രാ​ജ​ൻ, ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ ഫോം ​കു​വൈ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ ഡോ. ​അ​മീ​ർ അ​ഹ​മ്മ​ദ്, പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ എ​ൻ. അ​ജി​ത്കു​മാ​ർ, ക​ല കു​വൈ​ത്ത്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. നൗ​ഷാ​ദ്, കേ​ര​ളൈ​റ്റ്‌​സ് മെ​ഡി​ക്ക​ൽ ഫോ​റം ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം സ​ജി തോ​മ​സ് മാ​ത്യു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സം​ഘ​ട​ന​യു​ടെ ലോ​ഗോ രൂ​പ​ക​ൽ​പ​ന ചെ​യ്ത ശ്രീ​കു​മാ​ർ വ​ല്ല​ന​ക്ക് ച​ട​ങ്ങി​ൽ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി ജോ​യ​ൻ​റ്​ ക​ൺ​വീ​ന​ർ ലി​സി വി​ൽ‌​സ​ൺ സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ൻ​സി​ൽ വ​ർ​ഗീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityMedical Forum
News Summary - Kerala Lights Medical Forum inaugurated
Next Story