കേരള പ്രവാസിമിത്ര വിദ്യാഭ്യാസ സ്കോളർഷിപ്
text_fieldsകുവൈത്ത് സിറ്റി: പ്രവാസികളുടെ മക്കളിൽ സാമ്പത്തികമായി പിന്നാക്കമുള്ള വിദ്യാർഥികൾക്ക് ഉന്നത പഠനത്തിനായി കുവൈത്ത് കേരള പ്രവാസിമിത്ര വിദ്യാഭ്യാസ സ്കോളർഷിപ് നൽകും. ബിരുദ, ബിരുദാനന്തര, പ്രഫഷനൽ ബിരുദ കോഴ്സുകളിൽ ഈ വർഷം മെറിറ്റിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കാണ് സ്കോളർഷിപ് നൽകുക. പിതാവോ മാതാവോ കുവൈത്തിൽ ജോലി ചെയ്യുന്നവരായിരിക്കണം.
രക്ഷിതാവിന് മാസവരുമാനം 250 കുവൈത്തി ദീനാറിൽ കുറവായിരിക്കണം. ഇന്ത്യയിലെ എവിടെയും പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. യോഗ്യതാ കോഴ്സിന്റെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ് സഹിതം https://rb.gy/elnkep എന്ന ലിങ്കിലോ .51741114 / 69932360 വാട്ട്സ്ആപ് നമ്പറുകളിലോ ആഗസ്റ്റ് 30നകം അപേക്ഷിക്കാം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.