കേരളൈറ്റ് എൻജിനീയേഴ്സ് അസോസിയേഷൻ കരിയർ കൗൺസലിങ്
text_fieldsകുവൈത്ത് സിറ്റി: കേരളൈറ്റ് എൻജിനീയേഴ്സ് അസോസിയേഷൻ കുവൈത്ത് എൻജിനീയേഴ്സ് ഫോറത്തിന്റെ(കെ.ഇ.എഫ്) ചിൽഡ്രൻസ് ക്ലബിന് വേണ്ടി കരിയർ കൗൺസലിങ് നടത്തി. കുട്ടികളുടെ വിഭാഗത്തിന്റെ പ്രഥമ കർമ പരിപാടി എന്ന നിലയിലാണ് കരിയർ കൗൺസലിങ് നടത്തിയത്. ഓൺലൈനായി നടന്ന കൗൺസലിങ്ങിൽ ജോണ് സാമുവേൽ (ജെ.എസ്. അടൂർ), എഴുത്തുകാരിയും കരിയർ മെന്ററുമായ നീരജ ചന്ദ്രശേഖരൻ ജാനകിയും ക്ലാസുകൾ നയിച്ചു.
കുവൈത്ത് എൻജിനീയേഴ്സ് ഫോറത്തിന്റെ വിവിധ അലുമ്നി സംഘടനകളിൽനിന്നുള്ള നൂറോളം കുടുംബങ്ങൾ കരിയർ കൗൺസലിങ്ങിൽ പങ്കെടുത്തു. ചോദ്യോത്തര വേളയിൽ കുട്ടികളുടെയും മാതാപിതാക്കളുടെയും ഉപരിപഠനത്തെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിച്ചു. ചിൽഡ്രൻസ് ക്ലബ് പ്രതിനിധികൾ പരിപാടി ഏകോപിപ്പിച്ചു. കേരളൈറ്റ് എൻജിനീയേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി രഞ്ജു എബ്രഹാം സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എബി സാമുവൽ, കെ.ഇ.എഫ് ജനറൽ കൺവീനർ ഹനാൻ ഷാൻ എന്നിവർ ആശംസ അറിയിച്ചു. കെ.ഇ.എഫ് ചിൽഡ്രൻസ് ക്ലബ് പ്രസിഡന്റ് ഏഞ്ജല നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.