കെ.എഫ്.ഇ ഷോർട്ട് ഫിലിം മത്സരം വെള്ളിയാഴ്ച
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഫിലിം എൻതൂസിയാസ്റ്റ് (കെ.എഫ്.ഇ) മെഗാ പ്രോഗ്രാം ക്വിക്ഫ്ലിക്സ് മേയ് 31ന് അഹമദി ഡി.പി.എസ് സ്കൂളിൽ നടക്കും. സ്പോട് ഫിലിം മത്സരമാണ് പ്രോഗ്രാമിന്റെ പ്രധാന ആകർഷണം. വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന പരിപാടിയിൽ സിനിമ ഡയറക്ടർ ജിനു എബ്രഹാം, ഛായാഗ്രഹൻ സമീർ ഹക്ക് എന്നിവർ സ്പോട് ഫിലിമുകൾ വിലയിരുത്തും. പ്രോഗ്രാം മുഖ്യാതിഥിയായി റീമ കല്ലിങ്കലും പങ്കെടുക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
`ആടുജീവിതം' സിനിമയിലെ ‘പെരിയോനെ’ എന്ന ഗാനം പാടി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ജിതിൻ രാജ്, കുവൈത്തിലെ പ്രശസ്തരായ ഗായകരും ചേർന്നുള്ള സംഗീത വിരുന്നും അരങ്ങേറും. പ്രവേശനം സൗജന്യമാണ്. കെ.എഫ്.ഇയുടെ ഈ വർഷത്തെ രാമു കാര്യാട്ട് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ബാബുജി ബത്തേരിക്കും സിനിമ സാങ്കേതിക മേഖലയിലെ സമഗ്ര സംഭവനക്കുള്ള അവാർഡ് ബിജു ഭദ്രക്കും കൈമാറും. വാർത്താസമ്മേളനത്തിൽ പ്രോഗ്രാം ഡയറക്ടർ വട്ടിയൂർക്കാവ് കൃഷ്ണകുമാർ, രക്ഷാധികാരി ജിനു വൈക്കത്ത്, കൺവീനർമാരായ ജിജുന ഉണ്ണി, ഹബീബുള്ള മുറ്റിച്ചൂർ, ബിവിൻ തോമസ്, ശരത് നായർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.