കെ.എഫ്.ടി.എ കേരള റമദാൻ സംഗമം
text_fieldsകെ.എഫ്.ടി.എ കേരള റമദാൻ സംഗമത്തിൽനിന്ന്
കുവൈത്ത് സിറ്റി: കുവൈത്ത് ഫുഡ് ടെക്നോളജിസ്റ്റ് അസോസിയേഷൻ (കെ.എഫ്.ടി.എ) കേരള നേതൃത്വത്തിൽ റമദാൻ സംഗമവും തെരഞ്ഞെടുപ്പും നടന്നു. ഭക്ഷ്യ സാങ്കേതിക വിദഗ്ദ്ധരും വ്യവസായ രംഗത്തെ പ്രൊഫഷനലുകളും പങ്കെടുത്തു. ഭക്ഷ്യ സാങ്കേതിക രംഗത്തിലെ പുതുവഴികളും കരിയർ അവസരങ്ങളും സംബന്ധിച്ച ചർച്ചയും നടന്നു.
ഷാജഹാൻ മംഗല്ലശ്ശേരി സംസാരിച്ചു. സെക്രട്ടറി ഷിഫാറുദ്ദീൻ സമാപനം നിർവഹിച്ചു. പുതിയ ഭാരവാഹികൾ: സിറാജ് അബൂബക്കർ (പ്രസി), ഷഫീക്ക് ബാവ (വൈ.പ്രസി),ദിൽഷാദ് (ട്രഷ), ഷിഫാറുദ്ദീൻ (സെക്ര), റഫ്സൽ (ഇവന്റ് ഓർഗനൈസർ), ഫായിസ് (കരിയർ), നസീം മുസ്തഫ, സുഹൈദ് (മീഡിയ).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.