ഐ.ഐ.സി മലയാളം ഖുതുബകൾ ഈ ആഴ്ച തുടങ്ങും
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെൻറർ കുവൈത്തിലെ വിവിധ പള്ളികളിൽ നടന്നിരുന്ന മലയാള ഖുതുബകൾ ഈ ആഴ്ച പുനരാരംഭിക്കും. കോവിഡ് നിയന്ത്രണം കാരണം ഒന്നര വർഷത്തിലധികമായി നിർത്തി വെച്ചിരുന്ന മലയാളം ഖുതുബകളാണ് കുവൈത്ത് ഔഖാഫ് മന്ത്രാലയം തുടരാൻ അനുമതി നൽകിയത്. മംഗഫ് ബ്ലോക്ക് നാലിൽ ശ്രിംബി റസ്റ്റാറൻറിന് സമീപം മസ്ജിദ് ഫാതിമ അൽ അജ്മി പള്ളി, സാൽമിയ ബ്ലോക്ക് 10ൽ മസ്ജിദ് അബ്ദുല്ല അൽവുഹൈബ് പള്ളി, ഖുറൈൻ (അബൂഫത്വീറ) ലുലു ഹൈപർ മാർക്കറ്റിന് പിറകുവശമുള്ള മസ്ജിദ് അബ്ദുൽ ജബ്ബാർ ബ്ൻ ഹർഥ് പള്ളി, മഹബൂല നാസർ സ്പോട്സ് കെട്ടിടത്തിലെ മുസല്ല എന്നിവിടങ്ങളിലാണ് മലയാള ഖുതുബകൾ നടക്കുന്നത്. ഇതിൽ സാൽമിയ പള്ളിയിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്കും വാഹന സൗകര്യത്തിനും 99060684, 97827920 എന്നീ നമ്പറിൽ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.