Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​െഎ.സി ഫഹാഹീല്‍,...

കെ.​െഎ.സി ഫഹാഹീല്‍, ഹവല്ലി മേഖല റമദാന്‍ പ്രഭാഷണം സംഘടിപ്പിച്ചു

text_fields
bookmark_border
കെ.​െഎ.സി ഫഹാഹീല്‍, ഹവല്ലി മേഖല റമദാന്‍ പ്രഭാഷണം സംഘടിപ്പിച്ചു
cancel
camera_alt

കെ.ഐ.സി ഫഹാഹീല്‍ മേഖല റമദാന്‍ പരിപാടിയില്‍ ജൗഹര്‍ മാഹിരി കരിപ്പൂര്‍ മുഖ്യപ്രഭാഷണം നടത്തുന്നു 

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്​ലാമിക് കൗൺസിൽ ഫഹാഹീല്‍ ഹവല്ലി മേഖല കമ്മിറ്റികളുടെ കീഴില്‍ മജ്​ലിസുന്നൂറും റമദാന്‍ പ്രഭാഷണവും സംഘടിപ്പിച്ചു.

ഫഹാഹീല്‍ മേഖല നടത്തിയ പരിപാടിയില്‍ ജൗഹര്‍ മാഹിരി കരിപ്പൂര്‍ മുഖ്യപ്രഭാഷണം നടത്തി. വ്രതാനുഷ്ഠാനത്തിലൂടെ ഹൃദയാന്തരങ്ങളില്‍ മാറ്റം സംഭവി​ച്ചുവോ എന്നതുസംബന്ധിച്ച്​ ആത്മ പരിശോധന നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഫഹാഹീല്‍ മേഖല പ്രസിഡൻറ്​ അമീന്‍ മൗലവി ചേകനൂര്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രസിഡൻറ്​ അബ്​ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള ഉദ്​ഘാടനം നിര്‍വഹിച്ചു. ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ പ്രാർഥന നടത്തി. ജനറൽ സെക്രട്ടറി സൈനുന്‍ ആബിദ് ഫൈസി സംസാരിച്ചു. മേഖല ജനറൽ സെക്രട്ടറി എൻജിനീയര്‍ മുനീര്‍ സ്വാഗതവും സെക്രട്ടറി ഹസന്‍ തഖ്​വ നന്ദിയും പറഞ്ഞു.

ഹവല്ലി മേഖല പരിപാടിയില്‍ അഫ്സൽ വാഫി ചെറുവത്തൂർ മുഖ്യപ്രഭാഷണം നടത്തി. ദൈവവുമായി കൂടുതല്‍ അടുക്കാനും പ്രാർഥനയിലൂടെ ആത്മവിശ്വാസം കൈവരിക്കാനും നമുക്കാകണമെന്ന് അദ്ദേഹം പറഞ്ഞു. കെ.ഐ.സി ഹവല്ലി മേഖല പ്രസിഡൻറ്​ അബ്​ദുറഹീം ഹസനി അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ ഉദ്​ഘാടനം നിര്‍വഹിച്ചു. മേഖല ജനറൽ സെക്രട്ടറി ഫാസില്‍ കരുവാരകുണ്ട്, ട്രഷറര്‍ അഷ്റഫ് ഫൈസി എന്നിവര്‍ പരിപാടി ഏകോപിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIC Fahaheel
News Summary - KIC Fahaheel, Haveli Region organized Ramadan Lecture
Next Story