കെ.ഐ.സി ഫർവാനിയ മേഖല ഇഫ്താർ സംഗമം
text_fieldsകെ.ഐ.സി ഫർവാനിയ മേഖല ഇഫ്താർ സംഗമത്തിൽ അബ്ദുൽ റഹീം ഹസനി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) ഫർവാനിയ മേഖല കമ്മിറ്റി ദിക്ർ ദുആ മജ്ലിസും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മേഖല പ്രസിഡന്റ് അബ്ദുൽ കരീം ഫൈസി അധ്യക്ഷത വഹിച്ചു.
കേന്ദ്ര ജനറൽ സെക്രട്ടറി ആബിദ് ഫൈസി ഇഫ്താർ സംഗമം ഉദ്ഘാടനം നിർവഹിച്ചു. ദിക്ർ ദുആ മജ്ലിസിന് കേന്ദ്ര ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി, മേഖല വൈസ് പ്രസിഡന്റ് അഷ്റഫ് അൻവരി, മേഖല ദഅ്വ വിങ് കോഓഡിനേറ്റർ ശരീഫ് ഫൈസി എന്നിവർ നേതൃത്വം നൽകി. ‘റമദാൻ വിശുദ്ധിയുടെ കർമസാഫാല്യം’ പ്രമേയത്തിൽ കേന്ദ്ര ഇബാദ് വിങ് കൺവീനർ അബ്ദുൽ റഹീം ഹസനി മുഖ്യപ്രഭാഷണം നടത്തി. മേഖല ജനറൽ സെക്രട്ടറി അബ്ദുല്ലത്തീഫ് മൗലവി സ്വാഗതവും ട്രഷറർ മനാഫ് മൗലവി നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.