കെ.ഐ.സി ‘ഹവല്ലി മേഖല’ കമ്മിറ്റി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) ഹവല്ലി മേഖല പുതിയ കമ്മിറ്റി നിലവിൽ വന്നു. ജനറൽ കൗൺസിൽ യോഗത്തിൽ പ്രസിഡന്റ് ഇഖ്ബാൽ ഫൈസി അധ്യക്ഷത വഹിച്ചു. കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി മുഹമ്മദ് അഫ്ത്താബ് പ്രവർത്തന റിപ്പോർട്ടും സെക്രട്ടറി അബ്ദുൽ ഗഫൂർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കേന്ദ്ര ട്രഷറർ ഇ.എസ്. അബ്ദുറഹ്മാൻ ഹാജി, സെക്രട്ടറി മുനീർ പെരുമുഖം, സുബൈർ കൊടുവള്ളി, അബ്ദുൽ നാസർ അസ്ലമി, അലി കുഞ്ഞി എന്നിവർ ആശംസ നേർന്നു. മേഖല ജനറൽ സെക്രട്ടറി മുഹമ്മദ് അഫ്ത്താബ് സ്വാഗതവും സെക്രട്ടറി ഖാലിദ് കൂമ്ബ്ര നന്ദിയും പറഞ്ഞു. അബ്ദുൽ ഗഫൂർ ഫൈസി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: ഇഖ്ബാൽ ഫൈസി (പ്രസി), മുഹമ്മദ് അഫ്താബ് (ജന.സെക്ര), സൈനുൽ ആബിദ് (ട്രഷ), അബ്ദുൽ റഹീം ഹസനി, അഷ്റഫ് ദാരിമി, അഷ്റഫ് ഫൈസി (വൈ.പ്രസി), അബ്ദുൽ ഗഫൂർ തിക്കോടി, അബ്ദുൽ റസാഖ് കണ്ണൂർ, ഖാലിദ് കൂമ്ബ്ര (സെക്രട്ടറിമാർ), ഇ.എസ്. അബ്ദുറഹ്മാൻ ഹാജി, ഫാസിൽ കരുവാരക്കുണ്ട്, അബ്ദുൽ റഹീം ഹസനി, ഷെയ്ഖ് ബാദുഷ, അബ്ദുൽ റസാഖ് കണ്ണൂർ, ശിഹാബ് കൊടുങ്ങല്ലൂർ, അഷ്റഫ് കോളോത്ത്, ഹനീഫ, നിസാർ, ഹുസ്സൈൻ മച്ചംപാടി (കേന്ദ്ര കൗൺസിലർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.