കെ.ഐ.സി ഹവല്ലി മേഖല കമ്മിറ്റി ഭാരവാഹികൾ
text_fieldsഇക്ബാൽ ഫൈസി (പ്രസി), മുഹമ്മദ് അഫ്താബ് (ജന.സെക്ര.), സൈനുൽ ആബിദ് (ട്രഷ.)
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ 2023-24 വർഷത്തേക്കുള്ള ഹവല്ലി മേഖല കമ്മിറ്റി നിലവിൽ വന്നു. ഭാരവാഹികൾ: ഇക്ബാൽ ഫൈസി (പ്രസി.), മുഹമ്മദ് അഫ്താബ് (ജന.സെക്ര.), സൈനുൽ ആബിദ് (ട്രഷ.), അബ്ദുറഹീം ഹസനി, അഷ്റഫ് ഫൈസി, അഷ്റഫ് ദാരിമി (വൈസ്. പ്രസി.), ഫാസിൽ കരുവാരകുണ്ട്, ഗുലാം മുഹമ്മദ്, മുഹമ്മദ് ഹനീഫ (ജോ. സെക്ര.).
കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബ്ദുറഹീം ഹസനി അധ്യക്ഷത വഹിച്ചു. 2019-22 പ്രവർത്തന റിപ്പോർട്ട് ഫാസിൽ കരുവാരകുണ്ട് അവതരിപ്പിച്ചു. കെ.ഐ.സി പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി, ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി, ട്രഷറർ ഇ.എസ് അബ്ദുറഹ്മാൻ ഹാജി എന്നിവർ സംസാരിച്ചു. അഷ്റഫ് ഫൈസി സ്വാഗതവും സൈനുൽ ആബിദ് നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.