കെ.െഎ.സി ഈദ് സംഗമവും ഫലസ്തീന് െഎക്യദാർഢ്യവും സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ 'ആത്മാന്വേഷണത്തിെൻറ റമദാന്' പ്രമേയത്തില്‍ സംഘടിപ്പിച്ച കാമ്പയിന് സമാപിച്ചു.
ഈദ് ദിനത്തില്‍ ഓണ്‍ലൈനായി നടന്ന സമാപന പരിപാടിയില്‍ ഫലസ്തീൻ ഐക്യദാർഢ്യവും പ്രാർഥനയും സംഘടിപ്പിച്ചു. ഇസ്രായേല്‍ സൈന്യത്തിെൻറ മനുഷ്യത്വരഹിതമായ തേര്‍വാഴ്ചക്കിടയിലും പിറന്ന മണ്ണിെൻറ വീണ്ടെടുപ്പിനും മസ്ജിദുല്‍ അഖ്സയുടെ മോചനത്തിനും വീറോടെ പോരാടുന്ന ഫലസ്തീന് ജനത ലോകത്തിെൻറ പിന്തുണ അർഹിക്കുന്നുവെന്ന് സംഗമം ചൂണ്ടിക്കാട്ടി. വൈസ് ചെയര്മാന് ഉസ്മാന് ദാരിമി ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രസിഡൻറ് അബ്ദുല്‍ ഗഫൂര്‍ ഫൈസി അധ്യക്ഷത വഹിച്ചു. മുന്‍ ചെയര്മാന് ഹംസ ബാഖവി ഈദ് സന്ദേശം നല്കി. സ്രഷ്ടാവില്‍ പ്രതീക്ഷയര്‍പ്പിച്ച് പ്രതിസന്ധികളെ ക്രിയാത്മകമായി നേരിടണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മജ്ലിസുല്‍ അഅല ജോയൻറ് കണ്‍വീനര്‍ അബ്ദുല്‍ കരീം ഫൈസി പ്രാർഥന നിര്‍വഹിച്ചു.
ഓണ്‍ലൈന്‍ ക്വിസിൽ ആതിഫ തസ്നീം, മുഹമ്മദ് നിഹാൽ എന്നിവര്‍ ഒന്നാം സ്ഥാനം പങ്കിട്ടു. ഹലീമതു സഅദിയ്യ, മുഹമ്മദ് സനീർ എന്നിവര്‍ രണ്ടാം സ്ഥാനവും നുസ്റ തസ്നീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചെയര്മാന് ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ വിജയികളെ പ്രഖ്യാപിച്ചു.
മേഖല ഭാരവാഹികളായ ഹബീബ് കയ്യം (അബ്ബാസിയ) മുസ്തഫ പരപ്പനങ്ങാടി (സിറ്റി), അമീൻ മുസ്ലിയാർ ചേകനൂര്‍ (ഫഹാഹീൽ), അശ്റഫ് അൻവരി (ഫർവാനിയ), അബ്ദുറഹീം ഹസനി (ഹവല്ലി) എന്നിവര്‍ സംസാരിച്ചു. ജനറൽ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി സ്വാഗതവും സെക്രട്ടറി നിസാര്‍ അലങ്കാര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.