കെ.ഐ.സി ദിക്ർ മജ്ലിസും പ്രാർഥനാസദസ്സും സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റി നേതൃത്വത്തില്‍ ദിക്ർ മജ്ലിസും പ്രാർഥനാസദസ്സും സംഘടിപ്പിച്ചു. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ ദിക്ർ മജ്ലിസിന് കേന്ദ്ര ദഅ്വാ സെക്രട്ടറി ഇസ്മായിൽ ഹുദവി നേതൃത്വം നൽകി. കെ.ഐ.സി കേന്ദ്ര ചെയർമാൻ ശംസുദ്ദീൻ ഫൈസി മജ്ലിസ് ഉദ്ഘാടനം നിർവഹിച്ചു. നിരന്തരമായ ആക്രമണങ്ങള്‍ കൊണ്ട് ഫലസ്തീന് എന്ന രാജ്യത്തെ തുടച്ചുനീക്കാനാണ് സയണിസ്റ്റ് ഭീകരർ ശ്രമിക്കുന്നത്.
ഭീകരത പൊതു നയമാക്കിയ ഇസ്രായേലിനെ നിലക്ക് നിർത്താൻ ലോകരാജ്യങ്ങൾ മൂന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. സർവവിധ അന്താരാഷ്ട്ര യുദ്ധ നിയമങ്ങളും ലംഘിച്ച് ഫലസ്തീന് ജനതക്കെതിരെ തുടർന്നുകൊണ്ടിരിക്കുന്ന ഇസ്രായേൽ അധിനിവേശ കുടിയേറ്റങ്ങൾക്കും പീഡനങ്ങൾക്കുമെതിരെയുള്ള ഫലസ്തീൻ ജനതയുടെ അതിജീവന പോരാട്ടങ്ങൾക്ക് കുവൈത്ത് കെ.ഐ.സി ഐക്യദാർഢ്യം രേഖപ്പെടുത്തി. ഫലസ്തീൻ ജനതക്കു വേണ്ടി പ്രത്യേക പ്രാർഥനയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.