കെ.ഐ.സി റമദാൻ കാമ്പയിന് തുടക്കം
text_fieldsകുവൈത്ത് സിറ്റി: ‘റമദാൻ: കാരുണ്യം, സംസ്കരണം, മോചനം’ എന്ന പ്രമേയത്തിൽ കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) റമദാൻ കാമ്പയിനു തുടക്കമായി. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ കേന്ദ്ര വൈസ് പ്രസിഡൻറ് ഇല്യാസ് മൗലവി അധ്യക്ഷത വഹിച്ചു. കെ.ഐ.സി വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി സമ്മേളനം ഉദ്ഘാടനം ചെയ്തു. കേന്ദ്ര വൈസ് പ്രസിഡൻറ് മുസ്തഫ ദാരിമി മുഖ്യപ്രഭാഷണം നടത്തി.
റമദാൻ കൂടുതൽ പുണ്യങ്ങൾ കൊയ്തെടുക്കാൻ വിശ്വാസി മത്സരിക്കേണ്ട സമയമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തിന് കേന്ദ്ര ദഅവ സെക്രട്ടറി ഇസ്മാഈൽ ഹുദവി സ്വാഗതവും റിലീഫ് സെക്രട്ടറി നാസർ കോഡൂർ നന്ദിയും പറഞ്ഞു. ദിക്ർ മജ് ലിസിനും പ്രാർഥനക്കും ഇസ്മാഈൽ ഹുദവി നേതൃത്വം നൽകി.
മഹ്ബൂല മേഖല പ്രസിഡന്റ് അമീൻ മുസ്ലിയാർ, കുഞ്ഞഹമ്മദ് കുട്ടി ഫൈസി എന്നിവർ സംബന്ധിച്ചു. റമദാൻ മുന്നൊരുക്കം, ഡെയ്ലി മെസ്സേജ്, ഇഫ്താർ മീറ്റ്, റിലീഫ് ഫണ്ട് ശേഖരണം, ഖത്തമുൽ ഖുർആൻ മജ് ലിസ്, റമദാൻ പ്രഭാഷണം, തസ്കിയത്ത് ക്യാമ്പ്, ദിക്ർ വാർഷികം, ക്വിസ് പ്രോഗ്രാം, സമാപന സമ്മേളനം, ഈദ് സംഗമം തുടങ്ങിയ വിവിധ പരിപാടികള്‍ കാമ്പയിന്റെ ഭാഗമായി നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.