കെ.ഐ.സി സില്‍വര്‍ ജൂബിലി പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ സിൽവർ ജൂബിലി പദ്ധതി സമർപ്പണോദ്ഘാടനവും റമദാന്‍ പ്രഭാഷണവും സംഘടിപ്പിച്ചു. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിര്‍വഹിച്ചു. വലിയുദ്ദീന്‍ ഫൈസി വാഴക്കാട് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. 'പ്രവാസത്തിലും പ്രഭ പരത്തിയ കാല്‍ നൂറ്റാണ്ട്' തലക്കെട്ടില്‍ നടത്തുന്ന സില്‍വര്‍ ജൂബിലി ആഘോഷ ഭാഗമായ പ്രധാന പദ്ധതികളായ സുഖ്യാ റയ്യാന്‍ കുടിവെള്ള പദ്ധതി, മഈശ സ്വയം തൊഴില്‍ പദ്ധതി, പി.എസ്.സി കോച്ചിങ്, പെന്‍ഷന്‍ സ്കീം തുടങ്ങിയവക്കാണ് തുടക്കം കുറിച്ചത്. കെ.ഐ.സി സ്ഥാപക നേതാക്കളായ ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍, മുഹമ്മദലി പുതുപറമ്പ്, ഇ.എസ്. അബ്ദുറഹ്മാന്‍ ഹാജി, ബഷീര്‍ അഹമ്മദ് ഹാജി, അബ്ദുല്ല ഫൈസി, രായിന്‍ കുട്ടി ഹാജി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സ്ഥാപക നേതാക്കളായ അബ്ദുസ്സലാം മുസ്‌ലിയാർ, മുഹമ്മദ് കോഡൂർ, നെന്മിനി മുഹമ്മദ് ഫൈസി, കോയാമു മുസ്‌ലിയാർ എന്നിവരെ അനുസ്മരിച്ചു.
കേന്ദ്ര പ്രസിഡൻറ് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി സ്വാഗതവും ട്രഷറര്‍ ഇ.എസ്. അബ്ദുറഹ്മാന്‍ ഹാജി നന്ദിയും പറഞ്ഞു. അബ്ബാസലി ശിഹാബ് തങ്ങള്‍ക്ക് ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസിയും വലിയുദ്ദീന്‍ ഫൈസിക്ക് വൈസ് ചെയര്‍മാന്‍ ഉസ്മാന്‍ ദാരിമിയും മെമന്റോ കൈമാറി. അബ്ദുല്ലത്തീഫ് മൗലവി പുളിങ്ങോം, ശറഫുദ്ദീന്‍ കുഴിപ്പുറം എന്നിവര്‍ക്കുള്ള ഉപഹാരം അബ്ബാസലി ശിഹാബ് തങ്ങള്‍ കൈമാറി. റഷീദ് മസ്താന്‍, ഇസ്മായിൽ വള്ളിയോത്ത്, ആദില്‍ എന്നിവര്‍ പരിപാടി ഏകോപിപ്പിച്ചു. വൈസ് പ്രസിഡൻറ് ഇസ്മാഈല്‍ ഹുദവി അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ ശിഹാബ് മാസ്റ്റര്‍ സ്വാഗതവും നിസാര്‍ അലങ്കാര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.